നൊട്ടത്ത് ആദമാൻ കുടുംബ സഹായ നിധി രൂപീകരിച്ചു

     മോങ്ങം: നൊട്ടത്ത് ആദമാൻ കുടുംബ സഹായ നിധി രൂപീകരിച്ചു. മോങ്ങത്തെ ഇലക്ട്രീഷനായിരുന്ന ആദമാന്റെ ആകസ്മികമായ നിര്യാണത്തെ തുടർന്ന് ആശ്രയം നഷ്ടപെട്ട് കഷ്ടപ്പെടുന്ന കൂടുംബത്തെ സഹായിക്കുന്നതിന്നു വേണ്ടി മൊറയൂർ , പുൽ‍പറ്റ, പൂക്കോട്ടൂർ എന്നീ പഞ്ചായത്തുകളിൽ പെട്ട ഇലക്ട്രീഷ്യൻ‍മാരുടെ കൂട്ടായ്മയാണ് ആദമാൻ കുടുംബസഹായ ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചത്. 
     എൻ. മുഹമ്മദ് മൊല്ലാക്ക കൺ‍വീനറും കെ.ചെറി സോളാർ ഇലക്ട്രിക്കൽസ് , ബെന്ന തോഷിബ ഇലക്ട്രിക്കൽ‍സ്, കെ.എം.ശാക്കിർ പാറമ്മൽ ഹാർഡ്‍വേഴ്സ്, അബ്ദുറഹിമാൻ അമാൻ ഹാർഡ്‍വേഴ്സ്, ബാവ നടുക്കണ്ടി, അബ്ദുറഹിമാൻ. പി.സി (പ്രസിഡന്റ് പുൽ‍പറ്റ ഗ്രാമ പഞ്ചായത്ത്), നൂറൂദ്ധീൻ മോങ്ങം, അഹമ്മദ് കുട്ടി കുടുക്കൻ എന്നിവർ ഭാരവാഹികളായി ആദമാൻ കുടുംബ സഹായ നിധിയിലേക്കുള്ള പ്രവർത്തനമാരംഭിച്ചു. 
    സൌത്ത് ഇന്ത്യൻ മോങ്ങം ശാഖയിൽ 1890 അക്കൌണ്ട് നമ്പർ ഓപ്പൺ ചെയ്തിരിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്. 9846915030, 9846922292, 9846263727, 9447382866, 9846845252

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

മോങ്ങം:ആദമാൻ കുടുംബസഹായ ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചത്ശോഗതംചയ്യ്ന്നു.

Post a Comment