വിന്‍‌വേ ഷട്ടില്‍ ടൂര്‍ണ്ണമെന്റ്: ദര്‍ശന ജേതാക്കള്‍

       മോങ്ങം : വിന്‍‌വേ ക്ലബ്ബ് സംഘടിപ്പിച്ച ഫ്ലഡ് ലൈറ്റ് ഷട്ടില്‍ ടൂര്‍ണമെന്റില്‍ ദര്‍ശന ക്ലബ്ബിന്റെ സുഫൈര്‍ഖാന്‍ , ജാഫര്‍ സഖ്യം ജേതാക്കളായി. മോങ്ങം ഹില്‍ടോപ് ഫ്ലഡ് ലൈറ്റ് ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ 16 ടീമുകള്‍ പങ്കെടുത്തു. മത്സരം അബൂബക്കര്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കൊല്ലം ഐ ഫ പി വി സി പൈപ്പാണ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചത്. ട്രോണമെന്റിലെ മികച്ച കളിക്കാരനായി മുഹമ്മദ് ഷിബുവിനെ തിരഞ്ഞെടുത്തു. വിന്‍‌വേ ക്ലുബ്ബ് പ്രസിഡന്റ് മുജീബ് സമ്മാന ദാനം നടത്തി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment