കേരളോത്സവം ഫുട്ബോള്‍ മോങ്ങം ദര്‍ശനക്ക് രണ്ടാം സ്ഥാനം

       മൊറയൂര്‍ : മൊറയൂര്‍ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ നടക്കുന്ന കേരളോത്സവം കായിക മത്സരത്തിലെ ഫുട്ബോള്‍ മത്സരത്തില്‍ മോങ്ങം ദര്‍ശന ക്ലബ്ബിന് രണ്ടാം സ്ഥാനം.  കായിക മത്സരത്തിലെ ഫുട്ബോള്‍ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചാണ്  മോങ്ങം ദര്‍ശന ക്ലബ്ബ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ദര്‍ശന ക്ലബ്ബും ലീഡേഴ്സ് അരിമ്പ്രയും തമ്മില്‍ ഏറ്റുമുട്ടിയ ആവേശം അലയടിച്ച ഫൈനല്‍ മത്സരത്തില്‍ കാണികളെ മുള്‍മുനയില്‍നിര്‍ത്തി ഇരു ടീമുകളും 1 - 1 എന്ന സ്കോറില്‍ സമനിലയില്‍ പിരിയുകയായിരുന്നു. കളി പെനാല്‍റ്റിയിലേക്ക് നീങ്ങിയെങ്കിലും അതിലും 2 - 2 എന്ന സ്കോറില്‍ സമനിലയില്‍ പിരിഞ്ഞതു കാരണം പിന്നീട് ടോസിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. 
    ഒത്തിണക്കമുള്ള കളിയാണ് ദര്‍ശന കാഴ്ച്ച വെച്ചത്. മോങ്ങത്തെ പ്രമുഖ ക്ലബ്ബുകളിലെ കളിക്കാരുംകൂടി ദര്‍ശനയുടെ ബാനറില്‍ കളത്തിലിറങ്ങി കയ്യും മെയ്യും മറന്നു നിറഞ്ഞാടിയപ്പോള്‍ ആദ്യ റൌണ്ട് മുതല്‍ക്കെ വമ്പന്‍ ടീമുകളെ മലര്‍ത്തിയടിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ പക്ഷെ ഭാഗ്യം തുണച്ചില്ല.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment