ജിദ്ദ മോങ്ങ റിലീഫ് കമ്മിറ്റി ഹാജിമാര്‍ക്ക് സ്വീകരണം നല്‍കുന്നു

           ജിദ്ദ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി മോങ്ങത്തു നിന്നും എത്തിയ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കുന്നു. വെള്ളിയാഴ്ച്ച മഗ്‌രിബ് നിസ്കാരാനന്തരം ശറഫിയ്യ മോങ്ങം ഹൌസില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മോങ്ങം മഹല്ല് കമ്മിറ്റി പ്രസിഡന്റ് ബങ്കാളത്ത് വീരാന്‍ കുട്ടിഹാജി, മകന്‍ കുഞ്ഞിപ്പ, മോങ്ങം എ.എം.യു.പി സ്കൂള്‍ റിട്ട:അദ്ധ്യാപകന്‍ കെ.മുഹമ്മദ് മാസ്റ്റര്‍ , വാക്യത്തൊടുവില്‍ മുഹമ്മദാജി, വുഡ്ലാന്റ് കുഞ്ഞു, കെ.ഇസ്മായീല്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment