ഓമാനൂര്‍ നേര്‍ച്ച നടത്തി

     മോങ്ങം: ഓമാനൂര്‍ ശുഹദാക്കളുടെ ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് മൌലിദ് പാരായണവും അന്ന ദാനവും നടത്തി. മോങ്ങം ഇര്‍ഷാദു സ്വിബിയാന്‍ മദ്രസ പരിസരത്ത് നടന്ന അന്ന ദാനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പ്രതേക രുചികരമായ ചെമ്പില്‍ വരട്ടിയ ഇറച്ചിയും തേങ്ങാ ചോറുമായിരുന്നു വിതരണം ചെയ്തത്. മൌലിദ് പാരായണത്തിനു മഹല്ല് ഖാദി കെ.അഹമ്മദ് കുട്ടി ബാഖവി നേതൃത്വം നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment