പ്രതിഷേധ പ്രകടനം നടത്തി

         മോങ്ങം: മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങളെ കുറിച്ച് മോശമായ പരാമര്‍ശം നടത്തിയ എ വിജയരാ‍ഘവന്റെ പ്രസ്ഥാവനയില്‍ പ്രതിഷേധിച്ച് മോങ്ങം ടൌണ്‍ മുസ്ലിം യൂത്ത് ലീഗ് പ്രകടനം നടത്തി. ഇതേ പ്രശ്നത്തില്‍ എസ് കെ എസ് എസ് എഫ് നടത്തിയ പ്രതിഷേധ പ്രകടനം മോങ്ങത്ത് നിന്നു തുടങ്ങി വെള്ളുവമ്പ്രത്ത് സമാപിച്ചു. പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.‘തങ്ങള്‍ വടക്കോട്ട് പോയാല്‍ കലാപം ഉറപ്പ് ‘എന്ന വിജയരാഘവന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിന്നിടയാക്കിയത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment