സ്ലോളിഡാരിറ്റി “മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം“ പഞ്ചായത്ത് വാഹന ജാഥ സമാപിച്ചു

    മോങ്ങം: “മലബാര്‍ ജനത വികസനത്തിന്റെ കണക്ക് ചോദിക്കുന്നു”എന്ന  തലക്കെട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മൊറയൂര്‍ പഞ്ചായത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച വാഹനജാഥ മോങ്ങത്ത് സമാപിച്ചു. അരിമ്പ്രയില്‍ നിന്ന് ആരംഭിച്ച് ഒഴുകൂര് , മൊറയൂര്‍, വാലഞ്ചേരി തുടങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയ വാഹനജാഥ വൈകിട്ട് മോങ്ങത്ത് സമാപിച്ചു. സമാപന പൊതു യോഗത്തില്‍ സഹോദരന്‍ അബൂബക്കര്‍ കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. 
    കേരളത്തിന്റെ 42% വരുന്ന മലബാര്‍ ജനത വിദ്യഭ്യാസം, റനന്യൂ, ഗതാഗതം, വ്യവസായം, റയില്‍‌വേ തുടങ്ങിയ മേഖലകളില്‍ അനുഭവിക്കുന്ന ഭീമമായ വിവേചനം കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. ജാഥയെ അഭിമുഖീകരിച്ച് വിവിധ സ്ഥലങ്ങളില്‍ അമീന്‍ മോങ്ങം, അലി അഷ്‌റഫ്, മീരാന്‍ അലി, ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹ്‌മൂദ് ശിഹാബ് ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment