അരിമ്പ്രയെ ആവേശത്തിലാക്കി കാളപ്പൂട്ട് മത്സരം സംഘടിപ്പിച്ചു

        അരിമ്പ്ര: ഇന്നലെ അരിമ്പ്രയില്‍ നടന്ന കാളപ്പൂട്ട് മത്സരം ആവേശകരമായി. ജില്ലയിലെ ഏറ്റവും മികച്ച കന്നുകളാണ്  ഇന്നലെ  കാളപ്പൂട്ട് മത്സരത്തിലേക്കെത്തിച്ചത്. വര്‍ഷത്തില്‍ നിരവധി തവണയാണ് ഈ പ്രദേശത്ത് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മിന്നല്‍ വേഗതയില്‍ കുതിക്കുന്ന കാളകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ വയോവ്രദ്ധര്‍മുതല്‍ കുട്ടികള്‍ വരെ സജീവമായിരുന്നു. കാളപ്പൂട്ട് മത്സരം ജനാവലി കൊണ്ട് ശ്രദ്ധേയമായി.  
   ജില്ലക്കകത്തും പുറത്തും നിന്നും ആയിരകണക്കിനാളുകളാണ് മത്സരം വീക്ഷിക്കാന്‍ കാളപൂട്ട് കണ്ടത്ത് തടിച്ച് കൂടിയത്. പാടശേഖരങ്ങള്‍ അന്ന്യമാകുന്ന പുതിയ യുഗത്തില്‍ കാര്‍ഷികവൃത്തിയെ ഇന്നും കൈവിടാത്ത അരിമ്പ്രയുടെ പാടശേഖരങ്ങളില്‍ പുത്തനുണര്‍വ്വ് നല്‍കികൊണ്ട് നടന്ന കാളപ്പൂട്ട് മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍‌‌പ്പതില്‍ പരം ജോഡി കാളകളാണ് പങ്കെടുത്തത്. കാലത്ത് എട്ട് മണിക്ക് തുടങ്ങിയ മത്സരം വൈകിട്ട് അഞ്ച് മണിക്കാണ് അവസാനിച്ചത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment