പത്ര വാര്‍ത്ത അടിസ്ഥാന രഹിതം: കുടിവെള്ള വിതരണം പുന:സ്ഥാപിച്ചൂ

      മോങ്ങം: പരിഹരിക്കപെട്ട പ്രശനത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റി ധരിപ്പിക്കും വിധം പത്രവാര്‍ത്ത നല്‍കിയതായി ആക്ഷേപം. മോങ്ങം ആറാം വാര്‍ഡിലെ ജലനിധിയുടെ പൈപ്പ് പൊട്ടിയതിനാല്‍ കുയിലംകുന്ന് മേഖലയില്‍ കുടിവെള്ള വിതരണം മുടങ്ങികിടക്കുന്നതായും ഇതുവരെ പരിഹരിച്ചില്ല എന്നും കാണിച്ച് ഇന്നലെ ഇറങ്ങിയ പ്രമുഖ ദിന പത്രത്തില്‍ മോങ്ങത്തെ ഒരു യുവജന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിലാണ് വാര്‍ത്ത വന്നത്. എന്നാല്‍ വാര്‍ത്ത വരുന്നതിന് മുമ്പ് തന്നെ പ്രശ്നം രമ്യമായി പരിഹരിക്കുകയും കുടിവെള്ള വിതരണം പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.  
      രണ്ട് വീട്ടുകാര്‍ തമ്മില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളുടെ പേരിലായിരുന്നു പൊട്ടിയ പൈപ്പ് നന്നാക്കുന്നതിന് തടസ്സമായിരുന്നത്. പ്രശ്‌നം ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ ആറാം വാര്‍ഡ് ജലനിധി പ്രസിഡന്റ് സി.ടി.സുലൈമാന്‍ ഹാജി, സെക്രടറി ഹംസ ഹാജി, വാര്‍ഡ് മെമ്പര്‍ സി.കെ.മുഹമ്മദ് എന്നിവരുടെ സാനിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം പ്രശ്‌നം രമ്യമായി പരിഹരിക്കുകയും അന്ന് വൈകുന്നേരത്തോടെ പൊട്ടിയ പൈപ്പ് നന്നാക്കി കുടി വെള്ളം പുന:സ്ഥാപിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പ്രശനം പരിഹരിച്ചതിന്റെ പിറ്റേന്ന് കുടിവെള്ളം മുടങ്ങി എന്ന പേരില്‍ തെറ്റായ വാര്‍ത്ത നല്‍കിയത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും വാര്‍ത്തയില്‍ പറയുന്ന പല കാര്യങ്ങളും വാസ്ഥവ വിരുദ്ധമാണെന്നും കുയിലം കുന്ന്‍ കുടിവെള്ള പദ്ധതിയുടെ വിതരണ ചുമതലയുള്ള ഭാരവാഹി എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment