മൊറയൂര്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ചു


    മോങ്ങം: മൊറയൂര്‍ മഹാ ശിവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവീ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം കത്തിനശിച്ചു. മേല്‍ക്കൂരയുടെ വടക്കുപടിഞ്ഞാറ് മൂലയിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ശാന്തിക്കാരന്‍ നാരായണന്‍ നമ്പൂതിരിയാണ് തീ കണ്ടത്. മേല്‍ക്കൂരയുടെ മൂലക്കഴുക്കോല്‍, ഉത്തരം, പട്ടിക തുടങ്ങിയവ പുകഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീ കെടുത്തി. ഈ ഭാഗത്തെ ഓടുകള്‍ പൊട്ടിനശിച്ചു.
   ക്ഷേത്രത്തില്‍ ശനിയാഴ്ച അഖണ്ഡനാമയജ്ഞം നടക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച റോഡരികിലുള്ള ക്ഷേത്രഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമം നടന്നിരുന്നു. ശ്രീകോവിലിനടുത്തുള്ള വാതിലുകള്‍ തുറന്നിട്ടിരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. പക്ഷേ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിരുന്നില്ല.
    എസ്.പി കെ. സേതുരാമന്റെ നേതൃത്വത്തില്‍ പോലീസ്‌സംഘം ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് നായ റിങ്കോയും എത്തിയിരുന്നു. ഡിവൈ.എസ്.പി കെ. സുദര്‍ശന്‍, സി.ഐ അസൈനാര്‍, എസ്.ഐ ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രാവിലെത്തന്നെ പോലീസ്‌ സംഘം സ്ഥലത്തെത്തിയിരുന്നു. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എയും സ്ഥലം സന്ദര്‍ശിച്ചു. തൃശ്ശൂരില്‍നിന്ന് സയന്റിഫിക് അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്‍ വൈകീട്ടെത്തി പരിശോധിച്ചു. 

4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ee news eecha copiyadi ennu parayam ee site onnu nokkoo
http://www.mathrubhumi.com/malappuram/news/1313615-local_news-kondotti-%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF.html

ഇത് മാതൃഭൂമിയില്‍ നിന്ന് പകര്‍ത്തിയത് തന്നെയാണ് മുഹമ്മദലി...
അതില്‍ ഇത്ര ആശ്ചര്യം ഒന്നും ഇല്ല.
എല്ലാ റിപ്പോര്‍ട്ടുകളും ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ തന്നെ
റിപ്പോര്‍ട്ട് ചെയ്യും എന്നൊന്നും ഞങ്ങള്‍ അവകാശപെട്ടിട്ടില്ല.
മോങ്ങവും പരിസര പ്രദേശങ്ങളുമായി ബന്ധമുള്ള വാര്‍ത്തകള്‍
എവിടെ നിന്ന് കിട്ടിയാലും ഈ സൈറ്റില്‍ കൊടുക്കും.
ഈ റിപ്പോര്‍ട്ടിന്‍ മേല്‍ മോങ്ങം ബ്യൂറൊ എന്നോ
റിപ്പൊര്‍ട്ടറുടെ പേരോ കൊടുക്കാത്തിടത്തോളം
താങ്കള്‍ ചുമ്മാ ഓരിയിടണോ....
ചോരയുള്ളോരകിടിന്‍ ചുവട്ടിലും......?
കെ.ഷാജഹാന്‍
എഡിറ്റര്‍ ഇന്‍ ചാര്‍ജ്

sahodara njhan mathrubhoomiyil kandathu athupole kandathinal orabhiprayam ezhuthi ennu mathram allathe mongamnewsine ikazhthiyittilla angine ente comentil thonniyittundenkil sorry pinne njhan oriyittu ennu paranjhu athente swabavamalla thangalkku nanmakal nerunnu

sahodara njhan mathrubhoomiyil
kandathu athupole kandathinal
orabhiprayam ezhuthi ennu mathram
allathe mongamnewsine ikazhthiyittilla
angine ente comentil thonniyittundenkil
sorry pinne njhan oriyittu ennu paranjhu
athente swabavamalla thangalkku nanmakal
nerunnu

Post a Comment