ലഹരി മുക്ത മോങ്ങം: ചെരിക്കകാട് ജാഗ്രതാ സിമതി രൂപീകരിച്ചു

      മോങ്ങം: ലഹരി മുക്ത മോങ്ങം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച് കൊണ്ട് ചെരിക്കക്കാട് ഏരിയാ ലഹരി മുക്ത യോഗം സംഘടിപ്പിക്കുകയും ജാഗ്രതാ സിമതി രൂപീകരിക്കുകയും ചെയതു. കുട്ടികളില്‍ ആവശ്യത്തിലധികം പണമെത്തുന്നത് ആപൽക്കരമാണെന്ന് ചെരിക്കക്കാട് ഏരിയാ ലഹരി മുക്ത യോഗം ഉൽഘാടനം ചെയ്ത സി.കെ.യു മൌലവി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരോട് സമാദാനത്തോടെയാണ് ഉപദേശങ്ങള്‍ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്‍‌പ്പ സുഖത്തിനുവേണ്ടി ലഹരി ഉപയോഗിച്ചാല്‍ നിന്റെ കുടുംബവും നിന്റെ ജീവിതവും, നിന്റെ ദുനിയാവും, ആഖിറവും നഷ്ടപ്പെടുമെന്ന് ഓർമ്മപ്പെടുത്തലാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
      ഉമര്‍ ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.സൈതലവി ചുണ്ടക്കാടന്‍ സ്വാഗതം പറഞ്ഞു. തുടർന്ന് ശിഹാബ് പാറമ്മല്‍ ഏരിയ കമ്മിറ്റി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ശേഷം മോങ്ങം ലഹരിമുക്ത കമ്മിറ്റി കൺ‍വീനര്‍ കൊല്ലൊടിക മൊയ്തീന്‍ ഹാജി, ജാഫര്‍ ബങ്കാളത്ത്, സി.അലി മാസ്റ്റര്‍ , വെണ്ണക്കോടന്‍ മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചെരിക്കക്കാട് മദ്റസയില്‍ വെച്ച് നടത്തിയ യോഗത്തില്‍ പ്രദേശ വാസികളായ നിരവധി ആളുകള്‍  പങ്കെടുത്തത് ശ്രദ്ധേയമായി. 
       ചെരിക്കക്കാട് പ്രാദേശിക ജാഗ്രതാ സിമതി ഭാരവാഹികളായി പ്രസിഡന്റ് സി.സൈതലവി ചുണ്ടക്കാടന്‍ , വൈസ് പ്രസിഡന്റ് സി.എം. അലി മാസ്റ്റര്‍ , സെക്രട്ടറി എൻ പി. ഹമീദ്, ജോയിന്റ് സെക്രടറിമാരായി രാജേന്ദ്രന്‍ , യൂസുഫലി.എം, അബ്ദുറഹിമാന്‍ . കെ, നാസര്‍ .കെ, ട്രഷറര്‍ ഉണ്ണിയാലി കൊല്ലൊടിക, എക്സിക്യൂട്ടീവ് മെമ്പർമാരായി കെ. ഉസ്മാന്‍ , സി.കെ അനസ്, ഫൈസല്‍ നെല്ലേങ്ങല്‍, സിദ്ധീഖ് നെല്ലേങ്ങല്‍, സി.കെ.പി അൻ‍വര്‍, സി.കെ കബീര്‍, സി.അഷ്‍റഫ്, യു.ജമാല്‍, സി.മൂസ മാസ്റ്റര്‍ എന്നിവരെ തിരഞ്ഞെടുത്തു 
     

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment