മോങ്ങം റെയിഞ്ച് മദ്രസാ മാനേജ്മെന്റ് അസോസിയേഷൻ രൂപീകരിച്ചു

      മോങ്ങം : സമസ്തക്ക് കീഴിലുള്ള മദ്രസകളുടെ മാനേജ്മെന്റുകള്‍ സംഘടിക്കുന്നറ്റിന്റെ ഭാഗമായി മോങ്ങം റയ്ഞ്ച് മദ്രസാ മാനേജ്മെന്റ് അസോസിയേഷൻ രൂപീകരണ സംഗമം മോങ്ങം ഇർശദുസ്വിബിയാൻ മദ്രസയിൽ നടന്നു. ഭാരവാഹികളായി പ്രഫസർ ബി.മുഹമ്മദുണ്ണി പ്രസിഡന്റ്, അബ്ദുള്ള ദാരിമി പുല്ലാര, ആറ്റശേരി അബൂബക്കർ മസ്റ്റർ എന്നിവർ വൈസ് പ്രസിഡന്റുമാരയും എൻ മുഹമ്മദ് സെക്രട്ടറി, കെ സുബൈർ .വി.കെ വീരാൻ കുട്ടി എന്നിവർ ജോയിന്റ് സെക്രട്ടറിമാരയും കെ പി എ ജലീൽ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. രൂപീകരണ യോഗത്തിൽ പി. അബ്ദുൽ അസീസ് ദാരിമി, കെ. അബ്ദുസലാം , ജബ്ബാർ ഹാജി എളമരം , സി. ബഷീർ ഫൈസി എന്നിവർ പ്രസംഗിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment