കോഴി കര്‍ഷക സംഘം മോങ്ങം മേഖലാ കമ്മിറ്റി രൂപീകരിച്ചു

       മോങ്ങം:  പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍‌പറ്റ, നെടിയിരുപ്പ് പഞ്ചായത്തുകളിലെ കോഴി കര്‍ഷകരുടെ കൂട്ടായ്മയായി കേരള കോഴി കര്‍ഷക സംഘം മോങ്ങം മേഖലാ കമ്മിറ്റി നിലവില്‍ വന്നു. മോങ്ങം ഒരു ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മേഖലാ കണ്‍‌വെനഷന്‍ സംസ്ഥാന സെക്രടറി അബ്ബാസ് ചെര്‍പ്പുളശ്ശേരി ഉല്‍ഘാടനം ചെയ്തു. ഡോക്ടര്‍ നവീന്‍ മുഖ്യ പ്രഭാഷണം നടത്തി. അറുപതോളം കോഴി കര്‍ഷകര്‍ പങ്കെടുത്ത കണ്‍‌വെന്‍ഷനല്‍ ഈ മേഖല നേരിടുന്ന വിവിധ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്തു. ഒ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഹദ് ചെറുപുത്തൂര്‍ സ്വാഗതവും, റഫീഖ് നെടിയിരുപ്പ് നന്ദിയും പറഞ്ഞു. 
                    കമ്മിറ്റി ഭാരവാഹികളായി ഒ.മുഹമ്മദ് അരിമ്പ്ര പ്രസിഡന്റ്, അഹദ് ചെറുപുത്തൂര്‍, അബ്ദുസ്സലാം എന്നിവരെ വൈസ് പ്രസിഡന്റുമാരായും, പൊറ്റമ്മല്‍ ഇര്‍ഷാദ് സെക്രടറി,  അഷ്‌റഫ്, അബ്ദു സ്സലാം എന്നിവരെ ജോയിന്റ് സെക്രടറിമാരായും, പിലാക്കാടന്‍ ബീരാന്‍ കുട്ടി ഒഴുകൂരിനെ ട്രഷററായും തിരഞ്ഞെടുത്തു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment