എസ്.ബി.ടി മോങ്ങത്തിനു സമര്‍പ്പിച്ചു

               മോങ്ങം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌ങ്കൂര്‍ (എസ്.ബി.ടി) മുപ്പത്തി എട്ടാമത് ശാഖ മോങ്ങത്ത് ഉല്‍ഘാടനം ചെയ്തു. പ്രൌഡോജ്ജ്വലമായ ചടങ്ങില്‍ മലപ്പുറം ജില്ലാ കളക്ടര്‍ എം.സി.മോഹന്‍‌ദാസ് ഐ.എ.എസ് ശാഖ മോങ്ങത്തിന് സമര്‍പ്പിച്ചു. മോങ്ങം ബ്രാഞ്ചിലെ ആദ്യ എക്കൌണ്ട് മോങ്ങത്തെ പൌര പ്രമുഖനും ബിസ്‌നസ് മാനുമായ സി.കെ.ബാവക്ക് ചടങ്ങില്‍ നല്‍കി. എസ്.ബി.ടി മോങ്ങം ശാഖയുടെ ഉത്ഘാടനത്തില്‍ പങ്ക് കൊള്ളാന്‍ മോങ്ങത്തെ എല്ലാ മേഖലയില്‍ നിന്നുള്ള വന്‍ ജനാവലി എത്തിയിരുന്നു. മോങ്ങം സി.കെ.കോം‌പ്ലക്സില്‍ ആരംഭിച്ച   ബാങ്കില്‍ ഇപ്പോള്‍ താല്‍കാലികമായി പ്രവര്‍ത്തന സജ്ജമല്ലങ്കിലും എ.ടി.എം സൌകര്യത്തോടെയാണ് എസ്.ബി.ടി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഏതാനും ആഴ്ച്ചകള്‍ക്കകം എ.ടി.എം പ്രവര്‍ത്തന സജ്ജമാകുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു. രാജ്യത്തെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ എസ്.ബി.ടിയുടെ വരവോടെ മോങ്ങത്തെ ബാങ്കില്‍ മേഖലയില്‍ കടുത്ത മത്സരം ഉണ്ടാക്കുമെന്നും ഉപഭോക്താക്കള്‍ക്ക് മെച്ചപെട്ട സേവനം ലഭിക്കുമെന്നുമാണ് ജനങ്ങള്‍ കണക്ക് കൂട്ടുന്നത്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment