മൊറയൂര്‍ ഹില്‍ടോപ്പ് സംഭവം: പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധമിരമ്പി

    മോങ്ങം: മൊറയൂരിലും ഹില്‍ടോപ്പിലും ആരാധാനലയങ്ങള്‍ക്ക് നേരെ നടന്ന അക്രമണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി  പ്രതികളെ ഉടന്‍ പിടിക്കൂടണമെന്നും നാട്ടില്‍ സമാധാന അന്തരീക്ഷം കാത്ത് സൂക്ഷിക്കാനും ആഹ്വാനം ചെയ്ത് കൊണ്ട് സര്‍വ്വ കക്ഷി പ്രതിഷേധ റാലി നടത്തി. വൈകിട്ട് അഞ്ച് മണിക്ക് ഹില്‍ടോപ്പില്‍ തുടങ്ങിയ റാലി  മൊറയൂര്‍ അങ്ങാടിയില്‍ സമാപിച്ചു. വിവിധ കക്ഷി നേതാക്കന്‍‌മാരായ സി.കെ.മുഹമ്മദ്, തയ്യില്‍ അബൂബക്കര്‍, സി.ഹംസ, പി.സി.രാജന്‍ , സി.കെ.യു.മൌലവി, കോമു മാസ്റ്റര്‍, സി.കെ.ബാപ്പു, കമ്മദ്, ഗഫൂര്‍ പൂക്കോടന്‍ , പി.പി.അലവി കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. നാടിന്റെ സമാധാനം തകര്‍ക്കുന്ന ഇത്തരം ക്രിമിനലുകളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന്‍ സര്‍വ്വകക്ഷി ജനകീയ സിമതി സംയുക്തമായി ആവശ്യപെട്ടു. 
     ഇരു സംഭവങ്ങളിലും  വെവ്വേറെ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ടെന്ന് കൊണ്ടോട്ടി പോലീസ് അറിയിച്ചു. സംഭവം നടന്ന ഉടനെ തന്നെ ബോംബ് സ്കോഡ്, വിരലടയാള വിധക്തര്‍ , ഫോറന്‍സിക് ഉദ്ധ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സംഭവസ്ഥലത്തും പരിസര പ്രദേശങ്ങളിലും ഇപ്പോഴും പോലീസ് പെട്രോളിങ്ങ് തുടരുന്നതായും പോലീസ് അറിയിച്ചു 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment