വിളംബര റാലി നടത്തി

         മോങ്ങം: സമസ്ത എണ്‍പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ദിച്ച് മലപ്പുറം മണ്ഡലം സമസ്ത പഠന ക്ലാസ് വിളമ്പര റാലി ആദര്‍ശ മുഖാമുഖം എന്നിവ സംഘടിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിക്ക് മോങ്ങം ഇര്‍ശാദു സ്വിബിയാന്‍ മദ്രസയില്‍ വെച്ച് നടന്ന പഠന ക്ലാസിന് പ്രമുഖ വാഗ്മിയും എസ്.വൈ.എസ് സംസ്ഥാന സെക്രടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. വൈകുന്നേരം മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അണിനിരന്ന റാലി മോങ്ങത്ത് നിന്ന് ആരംഭിച്ച് വള്ളുവമ്പ്രത്ത് സമാപിച്ചു. വള്ളുവമ്പ്രത്ത് മര്‍ഹൂം പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നഗരിയില്‍ വെച്ച് നടന്ന ആദര്‍ശ മുഖാമുഖം പ്രമുഖ പണ്ഡിതന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉത്ഘാടനം ചൈതു. ആദര്‍ശ മുഖാമുഖത്തില്‍ എം.ടി.അബൂബക്കര്‍ ദാരിമി, എം.പി.മുസ്തഫല്‍ ഫൈസി, കെ.മമ്മദ് ഫൈസി, ജലീല്‍ സഖാഫി പുല്ലാര, ഹസ്സന്‍ സഖാഫി പൂക്കോട്ടുര്‍, കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ എന്നിവര്‍ സംസാരിച്ചു 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment