ദി ലൈറ്റ് ഇസ്ലാമിക് എക്സിബിഷന്‍ ആരംഭിച്ചു.

          മോങ്ങം: “ഇസ്‌ലാം ശാന്തിയുടെ മതം” ഐ.എസ്.എം കാമ്പയിന്റെ ഭാഗമായി ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ദി ലൈറ്റ് ഇസ്ലാമിക് എക്സിബിഷനു തുടക്കമായി. പി.ഉബൈദുള്ള എം.എല്‍.എ ഉല്‍ഘാടനം ചെയ്‌തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കരുവള്ളി മുഹമ്മദ് മൌലവി അദ്ദ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രടറി അഹമ്മദ് കുട്ടി മദനി, സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ ഉസ്മാന്‍ മദനി, ബി മുഹമ്മദ് മദനി, അഡ്വ:പി.കെ ഹബീബ് റഹ്‌മാന്‍ , പി.പി.നസീം, കെ.ടി.എം ഷാജഹാന്‍ , അലി അക്ബര്‍ ഒതായി എന്നിവര്‍ പ്രസംഗിച്ചു. 
     റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതുമായി ബന്ധപെട്ട് പി.എസ്.സി സ്വീകരിച്ച നിലപാട് ധിക്കാരപരമാണെന്ന് ഉല്‍ഘാടന സമ്മേളനം അഭിപ്രായപെട്ടു. ആയിരക്കണക്കിന് ഉദ്ധ്യോഗാര്‍ത്തികളുടെ ഭാവി പന്താടുന്ന വിധത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനോട് നിശേധാത്മക നിലപാട് സ്വീകരിച്ച പി.എസ്.സിയുടെ നടപടി ഗൌരവത്തോടെ നോക്കി കാണണമെന്നും ഐ.എസ്.എം ആവശ്യപെട്ടു. 
   നാല് ദിവസം നീണ്ട് നില്‍ക്കുന്ന എക്സിബിഷനോടനുബന്ധിച്ച് നടക്കുന്ന സന്ദേശ സമ്മേളനങ്ങളില്‍ വിവിധ വിശയങ്ങളില്‍ ഷരീഫ് മേലാതില്‍, സുഹൈല്‍ ചുങ്കത്തറ, അലി ശാകിര്‍ മുണ്ടേരി, ശിഹാബ് എടക്കര എന്നിവര്‍ പ്രസംഗിക്കും. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment