സൃഷ്ടികളോട് സഹായം തേടുന്നത് കടുത്ത അപരാധം: ഐ.എസ്.എം സമ്മേളനം

    മോങ്ങം: ഇസ്ലാമിക വിശ്വാസങ്ങളുടെ അടിസ്ഥാന ശിലയായ ഏക ദൈവാരാധന വികലമാക്കിയവര്‍ക്ക് മുജാഹിദിന്റെ സ്ഥാനത്തെ പ്രധിനിതീകരിക്കാന്‍ ധാര്‍മികമായ അവകാശം ഇല്ലെന്ന് ഐ.എസ്.എം (മടവൂര്‍ വിഭാഗം) മഞ്ചേരി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദര്‍ശ ആദര്‍ശ വിജാരണ അഭിപ്രായപ്പെട്ടു. ആരാധനക്ക് അര്‍ഹന്‍ സൃഷ്ടാവായ ദൈവം മാത്രമാണെന്നും ഖുര്‍‌ആനിക ദര്‍ശനത്തിന് എറ്റിരായി ദൈവ സൃഷ്ടികളായ ജിന്ന് പിശാച് എന്നിവരോട് സഹായാഭ്യര്‍ത്ഥന നടത്തുന്നത് മുജാഹിദ് ആദര്‍ശമായി പ്രചരിപ്പിക്കുന്നത് കടുത്ത അപരാധമാണ്. ആധര്‍ശ നിഷ്ടയുള്ള മുജാഹിദുകള്‍ ഇത്തരം ശകതികളെ എതിര്‍ക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. 
     ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദു സലാം മുട്ടില്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം. ഹസനുദ്ധീന്‍ തൃപനച്ചി അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.എം ജില്ലാ സെക്രടറി പി.ഹംസ സുല്ലമി,  ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി, അലി മദനി മൊറയൂര്‍, അബ്ദുലത്തീഫ് കരിമ്പിലാക്കല്‍, സി കെ അബൂബക്കര്‍ , ഐ എസ് എം മഞ്ചേരി മണ്ഡലം സെക്രട്ടറി അനീസ് അന്‍സാരി പാണ്ടിക്കാട്, ട്രഷറര്‍ ഹമീദ് മൊറയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ സ്ത്രീകളടക്കം നിരവധി ആളുകള്‍ പങ്കെടുത്തു.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment