ഐ എസ് എം ഈസ്റ്റ് ജില്ലാ സമ്മേളനം ജനുവരി ഒന്നിന് മോങ്ങത്ത്

      മലപ്പുറം: ഐ.എസ്‌.എം മലപ്പുറം ഈസ്‌റ്റ് ജില്ലാ സമ്മേളനം ജനുവരി ഒന്നിന്‌ വിവിധ പരിപാടികളോടെ മോങ്ങത്ത്‌ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.  ജനുവരി ഒന്നിന്‌ രാവിലെ 10.30 ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി മുഖ്യാഥിതിയായിരിക്കും. വിവിധ യുവജന സംഘടനകളെ പ്രതിനിധീകരിച്ച്‌ നൗഷാദ്‌ മണ്ണിശേരി, അറഫാത്ത്‌ വേങ്ങര, അബ്‌ദുള്ള നവാസ്‌, മുഹമ്മദ്‌ ശാക്കിര്‍ പങ്കെടുക്കും. 
  രാവിലെ 9.30 ന്‌ ആരംഭിച്ച്‌ രാത്രി 9.30 ന അവസാനിക്കുന്ന സമ്മേളനത്തില്‍ മുജാഹിദ്‌ ബാലുശേരി അഹമ്മദ്‌ അനസ്‌ മൗലവി, ഹാരിസ്‌ബ്നു സലീം, കുഞ്ഞിമുഹമ്മദ്‌ പറപ്പൂര്‍, അബ്‌ദുസലാം മോങ്ങം എന്നിവര്‍ വിവിധ വിഷയങ്ങളിലുള്ള വൈജ്‌ഞാനിക സെഷനുകളില്‍ പ്രസംഗിക്കും. സമാപന സമ്മേളനം കെ.എന്‍.എം ജനറല്‍ സെക്രട്ടറി എ.പി അബ്‌ദുല്‍ ഖാദര്‍ മൗലവി ഉദ്‌ഘാടനം ചെയ്യും. പി.കെ ബഷീര്‍ എം.എല്‍.എ, എം.എസ്‌.എം ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി, ഐ.എസ്‌.എം ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്‌ എന്നിവര്‍  പ്രസംഗിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. 
   സമ്മേളനത്തോടനുബന്ധിച്ച്‌ നാലു ദിവസങ്ങളിലായി നടക്കുന്ന ദിലൈറ്റ്‌ ഇസ്ലാമിക എക്‌സിബിഷന്‍ ലഘുലേഖാ വിതരണം തുടങ്ങി വിവിധ പരിപാടികള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment