അന്‍‌വാറിനു അഭിമാനമായി സജീറക്ക് മൂന്നാം റാങ്ക്

          മോങ്ങം: അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജിനു വീണ്ടും റാങ്ക് തിളക്കം. ഈ വര്‍ഷം ജൂലൈയില്‍ കാലികറ്റ് യൂണിവേഴ്സിറ്റി നടത്തിയ എം.എ.പോസ്റ്റ് അഫ്സലുല്‍ ഉലമ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ സജീറ.ടി.കെയാണ് തന്റെ കോളേജിനും നാടിനും അഭിമാനമായത്. മോങ്ങം ഒളമതില്‍ സ്വദേശി ടി.കെ.സിറാജുദ്ധീന്‍ സാഹിബിന്റെ പുത്രിയാണ് സജീറ. മുന്‍ വര്‍ഷങ്ങളിലും വിവിധ പരീക്ഷകളില്‍ എല്ലാ പരീക്ഷകളിലും റാങ്കടക്കമുള്ള ഉന്നത വിജയം കരസ്ഥമാക്കുന്ന അന്‍‌വാറുല്‍ ഇസ്ലാം അറബി കോളേജ് എന്നും മോങ്ങത്തിന് അഭിമാനമായ ഒരു കലാലയമാണ്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment