ഹില്‍ ട്പ്പില്‍ പള്ളിക്ക് നേരെ കല്ലേറ്

        മോങ്ങം: ഹില്‍ടോപ്പിലെ നിസ്കാര പള്ളിക്ക് നേരെ ഒരു സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ പള്ളിയുടെ ജനല്‍ ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം നടന്നതെന്നു കരുതുന്നു. അന്നേ ദിവസം രാവിലെ മൊറയൂര്‍ ശിവ ക്ഷേത്രത്തില്‍ തീപിടുത്തം ഉണ്ടായിരുന്നു. അതില്‍ പ്രകോപിതരായവരാരോ ആണ് ഇതിന് പിന്നില്‍ എന്ന് കരുതുന്നു. മലപ്പുറം എസ്.പി സേതുരാമന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു. കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment