ഐ.എസ്.എം ജില്ലാ സമ്മേളനം: സന്ദേശ യാത്ര നടത്തി

       മോങ്ങം: 2012 ജനുവരി ഒന്നിന് മോങ്ങത്ത് വെച്ച് നടത്തുന്ന ഐ.എസ്.എം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സന്ദേശയാത്ര നടത്തി. മൂന്നാം ദിവസമായ ഇന്നലെ വള്ളുവമ്പ്രത്ത് നിന്ന് ആരംഭിച്ച സന്ദേശയാത്ര കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.  മൊറയൂര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കല്‍ തുടങ്ങി വിവി വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തിയ യാത്ര വാഴക്കാട് സമാപിച്ചു. കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ ഷമീര്‍ സ്വലാഹി, മന്‍സൂര്‍ അഹമ്മദ്, എം.സഹീര്‍, പി.പി.നസീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  സന്ദേശയാത്രയുടെ ഭാഗമായി ലഘുലേഖ വിതരണം, സന്ദേശ പ്രഭാഷണം, സമാപന സമ്മേളനം എന്നിവ സംഘടിപ്പിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment