കാന്തപുരത്തിന്റെ കേരളയാത്ര: സ്നേഹ സംഘം ക്യാമ്പ് നടത്തി

    മോങ്ങം : കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി  എസ് എസ് എഫ് കൊണ്ടോട്ടി ഡിവിഷന്‍ സംഘടിപ്പിച്ച  സ്നേഹ സംഘം കേമ്പ് മോങ്ങം ഉമ്മുല്‍ഖുറ ഇസ്ല്ലാമിക് കോപ്ലക്സില്‍ നടന്നു. വൈകുന്നേരം 4 - 30 ന് മോങ്ങം ടൌണിലൂടെ  “സമര ചുവടുകള്‍” പ്രകടനത്തോടു കൂടി തുടങ്ങിയ സംഗമത്തിന് അഡ്വ: എ.കെ.ഇസ്മായീല്‍ വഫാ, പി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ പടിക്കല്‍, പി എം കെ ഫൈസി, ഷുക്കൂര്‍ സഖാഫി എന്നിവര്‍ എന്നിവര്‍ നേത്രുത്വം നല്‍കി. തുടര്‍ന്ന് സുബഹിക്കു ശേഷമുള്ള പ്രഭാത ഭേരിയോടെ ക്യാമ്പ് സമാപിച്ചു. “മാനവികതയെ ഉണര്‍ത്തുന്നു” എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 12 ന് കാസര്‍കോട്ടില്‍ നിന്നും ആരംഭിക്കുന്ന കേരളയാത്ര ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് സമാപനം കുറിക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment