ലഹരി മുക്ത മോങ്ങം ചെരിക്കകാട് കുടുംബ സംഗമം നടത്തി

           മോങ്ങം: ലഹരി മുക്ത മോങ്ങം ചെരിക്കകാട് ഏരിയ കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ കുടുംബ സംഗമവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഞായറാഴ്ച്ച രാത്രി 7 മണിക്ക് എന്‍ .പി. അഹമ്മദ് ഹാജിയുടെ വീട്ടില്‍ വെച്ച് നടത്തിയ  കുടുംബ സംഗമം ഡോക്ടര്‍ പി.സി.വീരാന്‍കുട്ടി ഉത്ഘാടനം ചെയ്തു. ഉമ്മര്‍ മാസ്റ്റര്‍  കരുവാരക്കുണ്ട് ബോധവല്‍ക്കരണ ക്ലാസ്സും തുടര്‍ന്ന് കെ.എം.ശിഹാബ് ഉല്‍ബോധന പ്രസംഗവും നടത്തി. കുടുംബിനികളടക്കം 250 പേരോളം ആളുകള്‍ യോഗത്തില്‍ പങ്കെടുത്തു CKU മൌലവി  അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ പി ഹമീദ് സ്വാഗതവും സി എം അലി  മാസ്റ്റര്‍ കൂനേങ്ങല്‍ നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment