ദര്‍ശന ക്ലബ്ബിന് പുതിയ ഭാരവാഹികന്‍

     മോങ്ങം : ദര്‍ശന ക്ലബ്ബിന്റെ 2012 - 2013 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ്ബ് ഓഫീസില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജിദ്ദ ജോയിന്റ് സെക്രടറി ഉമ്മര്‍ സി.കൂനേങ്ങള്‍ ഉല്‍ഘാടനം ചെയ്തു. മോങ്ങത്തിന് പ്രവാസി ലോകത്ത് സൌഹൃദത്തിന്റെ പേരില്‍ ഒരു നല്ല കൂട്ടായ്മ ഉണ്ടെങ്കില്‍ അത് ദര്‍ശന ക്ലബ്ബിന് മാത്രമാണെന്ന് ഉമ്മര്‍ പറഞ്ഞു. ലഹരിക്കെതിരെ മോങ്ങത്തെ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചണിനിരക്കുന്ന കൂട്ടായ്മ അടുത്ത കാലത്തായി രൂ‍പപെട്ടെങ്കില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം പോലും നല്‍കേണ്ടതില്ലെന്ന് ഏതാണ്ട് ഇരുപത്തിനാല് കൊല്ലം മുമ്പ് ദര്‍ശന മാര്‍ഗനിര്‍ദ്ധേശരേഖയില്‍ അടിവരയിട്ട് പറഞ്ഞതാണെന്നും അദ്ധേഹം പറഞ്ഞു. 
        ക്ലബ്ബ് പ്രസിഡന്റ് റഷീദ്. പി അദ്ധ്യക്ഷനായ യോഗത്തില്‍ ഉസ്മാ‍ന്‍ മൂച്ചിക്കുണ്ടില്‍ സ്വാഗതവും റിപ്പോര്‍ട്ട് അവതരണം റഹീം സി.കെയും നടത്തി. യൂസുഫലി. എം നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പിന് റിട്ടേര്‍ണിംഗ് ഓഫീസര്‍മാരായി ഉമര്‍. സി കൂനേങ്ങല്‍ ഫൈസല്‍ കെ.എം എന്നിവര്‍ നേത്രുത്വം നല്‍കി.
        പുതിയ ഭാരവാഹികളായി സി.കെ ഫൈസല്‍ നെല്ലേങ്ങല്‍ പ്രസിഡന്റ്, സി.കെ റഹീം  സെക്രടറി, അബ്ദുറഹിമാന്‍ കൊല്ലൊടിക ട്രഷറര്‍, വി.മുഹമ്മദ് ശാഫി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറിമാരായി ഫവാസ് കെ, യാസിര്‍ സി കെ പി, സ്പോര്‍ട്സ് കണ്‍‌വീനര്‍ ശിഹാബ് സി കൂനേങ്ങല്‍ , ആര്‍ട്സ് കണ്‍‌വീനര്‍ ഉസ്മാന്‍ മൂച്ചിക്കുണ്ടില്‍ ,   ബാലസംഘം കണ്‍‌വീനറായി സഹീര്‍ ബാബു എന്നിവരെയും യോഗത്തില്‍ തിരഞ്ഞെടുത്തു.  
     

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment