വിദേശ ഭാഷാ പണ്ഡിതന്‍ മോങ്ങം ഗേറ്റ് സന്ദര്‍ശിച്ചു

      മോങ്ങം: വിദേശാ ഭാഷാ പണ്ഡിതന്റെ സന്ദര്‍ശനം മോങ്ങത്തിനു നവ്യാനുഭവമായി. മോങ്ങം ഗേറ്റ് (ഗ്ലോബല്‍ അക്കാഡമി ഫോര്‍ ട്രൈനിങ്ങ് എഡുകേഷന്‍ ) നടത്തുന്ന NPLP സ്പോക്കണ്‍ ഇഗ്ലീഷ് ക്ലാസിലെ പഠിതാക്കളുമായി സംവദിക്കാനും സ്പോക്കണ്‍ ഇഗ്ലീഷിലെ ന്യൂതന സമ്പ്രതായങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും വേണ്ടി സ്വീഡനില്‍ നിന്നുള്ള പ്രമുഖ ഇഗ്ലീഷ് പണ്ഡിതന്‍ ഓലെ കേര്‍സണാണ് കഴിഞ്ഞ ദിവസം മോങ്ങം ഗേറ്റ് സന്ദര്‍ശിച്ചത്. 
    സ്പോക്കണ്‍ ഇഗ്ലീഷ് പഠിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചും വര്‍ത്തമാന ഇന്ത്യയിലെയും സ്വീഡനിലെയും രാഷ്ട്രീയവും സാംസ്കാരികവുമായ സംഭവവികാസങ്ങളെ കുറിച്ചുമുള്ള ചര്‍ച്ച പഠിതാക്കള്‍ക്ക് ഒരു പുതു അനുഭവമായിരുന്നു. സ്വീകരണ യോഗത്തില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ഇന്‍സ്ട്രെക്ടര്‍ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. നൌഷാദ് സ്വാഗതവും സി.കെ.മുഹമ്മദ് അബ്ദുള്‍ റഹൂഫ് അയന്തയില്‍ നന്ദിയും പറഞ്ഞു. ഗേറ്റ് ഡയരക്ടര്‍ ബോര്‍ഡ് മെം‌മ്പര്‍മാരായ കെ.ചെറിയ മുഹമ്മദ്, ബി.ഉസ്മാന്‍ , പി.അബൂബക്കര്‍, ഷാജാ‍ഹാന്‍ , ടി.പി.ഇഫ്സാജ്, ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment