ജനകീയ ഇടപെടല്‍: വട്ടോളി മുക്ക് വോള്‍ടേജ് പ്രശ്‌‌നത്തിന് പരിഹാരം


        മോങ്ങം: യുവാക്കളുടെ ഐക്യത്തില്‍ എന്നും പേര് കേട്ട വട്ടോളി മുക്ക് ഒരിക്കല്‍ കൂടി  ജനകീയ കൂട്ടായ്മയുടെ ചരിത്ര ഗാഥയില്‍ വെളിച്ചം പരത്തുന്നു. പ്രദേശത്തിന്റെ വോള്‍ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി അവിടത്തെ യുവാക്കള്‍ കൈ മെയ് മറന്ന് ഇറങ്ങിയപ്പോള്‍ ഒരാഴ്ച്ച കൊണ്ട് അവിടത്തെ നിലവിലുള്ള സിങ്കിള്‍ ഫേസിന് പകരം ത്രീ ഫേസ് ലൈന്‍ വലിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് വട്ടോളിമുക്കിലെ യുവാക്കള്‍.   വോള്‍ടേജ് കുറവ് കഴിഞ്ഞ ഏതാനും മാസങ്ങളായി വട്ടോളിമുക്കിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. 2011 മാര്‍ച്ച് 11ന് ഈ പ്രദേശത്തെ വോള്‍ടേജ് ക്ഷാമം എന്റെ മോങ്ങം വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.  
       വോള്‍ട്ടെജു കുറവ്  മൂലം വൈദ്യുതി മിന്നികത്തുന്നതു കൊണ്ട് ടീ വി  പോലത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടു വരുന്നത് ആ ഭാഗത്തെ വീടുകളില്‍ നിത്യ സംഭവമായി മാറിയിരുന്നു. പഴയ ചന്ദന മില്‍ കോമ്പൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന  ഒരു പൈപ്പ് നിര്‍മാണ കമ്പനിക്ക് കൂടുതല്‍ വൈത്യുതി ആവശ്യം വന്നതാണ് വോള്‍ടേജ് ക്ഷാമത്തിനു പ്രധാന കാരണം എന്ന് മനസ്സിലാക്കി വട്ടോളിമുക്കിലെ ഏതാനും ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഈ വിഷയം കമ്പനി ഉടമയെ അറിയിക്കുകയും അദ്ധേഹത്തിന്റെ നിര്‍ദേശ പ്രകാരം പ്രദേശത്തെ എല്ലാ ഉപഭോക്താക്കളെയും കണ്ട് കണ്‍സ്യൂമര്‍ നമ്പര്‍ സഹിതം പരാതിയില്‍ ഒപ്പ് ശേഖരിച്ച് കെ.എസ്.ഇ.ബിയില്‍ സമര്‍പ്പികുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളും ഫാക്ടറി ഉടമയും ശക്തമായ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് ഒരാഴ്ച്ചകം ത്രീ ഫൈസ് ലൈന്‍ വലിക്കുകയും ചെയ്തു. 
     മൊറയൂര്‍ പൂക്കോട്ടൂര്‍ പഞ്ചായത്തുകളിലായി പരന്ന് കിടക്കുന്ന കാരപ്പഞ്ചീരി മുതല്‍ ചന്ദനമില്ല്  വരെയുള്ള എല്ലാ ഭാഗങ്ങളിലും ഇപ്പോള്‍ ത്രീ ഫേസിന്റെ ഹൈ വോള്‍ട്ട് പ്രഭയിലാണ്. മോങ്ങം അങ്ങാടി മുതല്‍ ഓട്ടാലപുറം വരെയുള്ള എല്ലാ ഇലക്ടിര്‍ക്ക്  പോസ്റ്റുകളിലും സട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വട്ടോളി മുക്ക് നിവാസികള്‍. പ്രദേശത്തെ പൊതു പ്രവര്‍ത്തകരോടും  മറ്റ് യുവാക്കളോടുമൊപ്പം കമ്പനി ഉടമയുടെയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇന്ന് ഈ പ്രദേശത്തിന് ഈ നേട്ടം കൈവരിക്കാനായത്.  

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഇതിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് ആശംഷകള്‍ നേരുന്നു ....

enthukondu arimbra roadil street light vechu kooda? ethupolaru kudayima undayikooda?appolum parttinokki parttik ethiranh parayum eniyegilum parttimaranh pravarthikko pls..........

Post a Comment