മഞ്ഞപ്പിത്ത ബാധ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

       മൊറയൂര്‍ : മൊറയൂര്‍ വി.എച്ച്.എം. ഹെയര്‍ സെകന്ററി സ്കൂളിലെ പതിനഞ്ചോളം കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനാലും അതില്‍ ഒരു കുട്ടി മരണപെടുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. മൂന്ന് മാസത്തേക്ക് കുട്ടികളെ നിരീക്ഷിക്കുവാനും മുന്‍‌ കരുതലുകള്‍ ശക്തമാക്കുവാനും ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ നവമ്പറില്‍ രോഗബാധ കണ്ടതു മുതല്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് സ്കൂളില്‍ മാസങ്ങളായി വ്യാപകമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രോഗ ബാധ ഉണ്ടായതിനെ തുടര്‍ന്ന് സ്കൂള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന വെള്ളം രണ്ടു തവണ പരിശോധനക്കായി അയച്ചിരുന്നു. ആരോഗ്യ വിധക്തര്‍ രോഗം സ്ഥിതീകരിച്ചതോടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡി എം ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
     കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്കൂള്‍ പരിസരത്തുള്ള കിണറുകള്‍ ക്ലോറിനേറ്റര്‍ ചെയ്യുകയും ബോധവല്‍ക്കരണ നടപടികള്‍ തുടരുകയും ചെയ്തിരുന്നു. നവമ്പറില്‍ സ്കൂളില്‍ നിന്നും നടത്തിയ വിനോദ യാത്രക്ക് ശേഷമാണ് മഞ്ഞപ്പിത്തം കുട്ടികളില്‍ വ്യാപകമായി കണ്ടു തുടങ്ങിയത് എന്നുള്ള റിപ്പോര്‍ട്ട് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇന്നലെ ഇതെ സ്കുളിലെ ഒമ്പതാം ക്ലാസ്സ് വിദ്ധ്യാര്‍ത്ഥി  മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. പതിനഞ്ച് കുട്ടികള്‍ക്ക് രോഗം ബാധിച്ചതായും സ്ഥിതീകരിച്ചിട്ടുണ്ട്. മൊറയൂര്‍ , പൂക്കോട്ടൂര്‍ , പുല്‍‌പറ്റ പഞ്ചായത്തുകളിലെയും മഞ്ചേരി നഗരസഭ പരിതിയിലുമുള്ള വിദ്ധ്യാര്‍ത്ഥികളിലാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. മറ്റു കുട്ടികളിലേക്ക് രോഗം പകരാതിരിക്കുവാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 
         ഐസ്, ഐസ്ക്രീം, സിപ്പ് അപ്പ്, മിഠായികളും നെല്ലിക്ക, നാരങ്ങ പോലുള്ളവ ഉപ്പിലിട്ടതും അച്ചാറുകളും മറ്റു ശീതള പാനീയങ്ങളും ഉപയോഗിക്കരുതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സ്കൂള്‍ പരിസരത്തുള്ള കടകളില്‍ നിന്ന് രോഗം പടരാന്‍ സാധ്യതയുള്ള ഇത്തരം നിരവധി ഉല്‍പ്പന്നങ്ങള്‍ പഞ്ചായത്ത് അതികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment