മനുഷ്യ ജാലിക: വാഹന പ്രചരണ ജാഥനടത്തി

     മോങ്ങം: “രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍” എന്ന പ്രമേയവുമായി ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി നടത്തുന്ന മനുഷ്യ ജാലികയുടെ പ്രജരണാത്ഥം മോങ്ങം എസ് കെ എസ് എസ് എഫ് ഖത്തര്‍ കമ്മറ്റി വാഹന പ്രജരണ യാത്ര നടത്തി   ചെറുപുത്തൂര്‍   വളമംഗലം  വാലഞ്ചേരി മോങ്ങം തുടങ്ങിയ  എട്ടോളം സ്ഥലങ്ങളിലാണ് വാഹന വിളംബര ജാഥ നടത്തിയത്. വിളംബര ജാഥയുടെ ഉദ്ഘാടനം മേഖല സെക്രട്ടറി യാസര്‍ മോങ്ങം നിര്‍വഹിച്ചു. വിവിധ  സ്ഥലങ്ങളിലായി സാദിഖ് ഫൈസി കെ.ടി മുഹമ്മദ്‌ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു. മലപ്പുറം ജില്ലയുടെ മനുഷ്യ ജാലിക ജനുവരി 26 നു കൊണ്ടോട്ടിയില്‍ വെച്ച് സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment