ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി വാര്‍ഷികം വിജയിപ്പിക്കുക: അല്‍ മജാല്‍ അബ്ദു‌റഹ്‌മാന്‍ ഹാജി

       ജിദ്ദ: പ്രവര്‍ത്തന പാന്താവിന്റെ പന്ത്രണ്ട് വര്‍ഷം പൂര്‍ത്തികരിച്ച മോങ്ങത്തെ പ്രവാസി കൂട്ടായ്മയായ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ വാര്‍ഷിക സമ്മേളനത്തിലും കുടുംബ സംഗമത്തിലും സൌദി അറേബ്യയിലെ എല്ലാ മോങ്ങത്ത്കാരും പങ്കെടുത്ത് പരിപാടി വന്‍ വിജയമാക്കണമെന്ന് സെക്രടറി അല്‍ മജാല്‍ അബ്ദു‌റഹ്‌മാന്‍ ഹാജി അഭ്യര്‍ത്ഥിച്ചു. ജനുവരി 13ന് വെള്ളിയാഴ്ച്ച മഗ്‌രിബ് നിസ്കാരാനാന്തരം നടത്തപെടുന്ന പരിപാടിയില്‍ പ്രസിഡന്റ് കെ.അലവിഹാജിയുടെ അദ്ധ്യക്ഷതയില്‍ ജിദ്ദയിലെ പ്രമുഖ പണ്ഡിതനും ഖുര്‍‌ആര്‍ ലേര്‍ണിങ്ങ് സെന്റര്‍ ഡയരക്ടരുമായ എം.അഹമ്മദ് കുട്ടി മദനി ഉല്‍ഘാടനം ചെയ്യും.  “നമ്മുടെ കുടുംബം സൈബര്‍ യുഗത്തില്‍“ എന്ന വിഷയത്തില്‍ സൌദിയിലെ പ്രശസ്ത റിസോഴ്സ് പേഴ്സണും ട്രൈനിയുമായ പി.ടി.ശരീഫ് മാസ്റ്ററുടെ പഠനാര്‍ഹമായ ക്ലാസും ഉണ്ടായിരിക്കുന്നതെണെന്നും വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ് റിലീസില്‍ സെക്രടറി അറിയിച്ചു. 
                മഗ്‌രിബ് നിസ്കാരാനന്തരം കുട്ടികളുടെ കലാപരിപാടികളോടെ വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ഇഷാക്ക് ശേഷം പൊതു സമ്മേള്ളനം ആരംഭിക്കുമെന്നും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് - വരവ് ചിലവ് കണക്ക് അവതരണം, പ്രമേയാവതരണം, പൊതു ചര്‍ച്ച, 2012 വര്‍ഷത്തേക്കുള്ള കമ്മിറ്റി തിരഞ്ഞെടുപ്പ്, ഭക്ഷണം എന്നിവ ഉണ്ടായിരിക്കുമെന്നും അദ്ധേഹം അറിയിച്ചു.    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment