റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

      മോങ്ങം: രാജ്യത്തിന്റെ അറുപത്തി മൂന്നാം റിപ്പബ്ലിക്ക് ദിനം മോങ്ങത്ത് സമുചിതമായി ആഘോഷിച്ചു. വിദ്യാലയങ്ങളും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും ക്ലബുകളിലും രാവിലെ തന്നെ പതാക ഉയര്‍ത്തി. ചെരിക്കകാട്‌ അഗനവാടിയില്‍ മോങ്ങം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ. ഉണ്ണ്യാലി ദേശീയ പതാക ഉയര്‍ത്തി. വിദ്ധ്യാര്‍ത്തികളുടെഘോഷ യാത്രയും പായസ വിതരണവും നടന്നു. മോങ്ങം ദര്‍ശന ക്ലബില്‍ എന്റെ മോങ്ങം അസോസിയേറ്റ് എഡിറ്റര്‍ ഉമ്മര്‍.സി.കൂനേങ്ങലും കൂനേങ്ങല്‍ അംഗനവാടിയില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മഠത്തില്‍ ഷെമീനാ സാദിഖ് പതാകുയര്‍ത്തി. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ പായസ വിതരണം നടത്തിയിരുന്നു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment