മ‌അദനിയോടുള്ള നീതി നിഷേധം അവസാനിപ്പിക്കുക- പി.ഡി.പി


മോങ്ങം: അബ്ദു നാസര്‍ മ‌അ‌ദനിയോടുള്ള നീതി നിഷേധത്തില്‍ പണ്ഡിത സമൂഹം ഇടപെടണമെന്ന് പി.ഡി.പി സം‌സ്ഥാന ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ ആവശ്യപെട്ടു. പി.ഡി.പി മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജന ജാഗ്രതാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മോങ്ങം ഹേമന്ത് കര്‍ക്കരെ നഗറില്‍ നടന്ന സമ്മേളനത്തില്‍ യൂസുഫ് പാന്ത്ര, അഡ്വ: ഷംസുദ്ധീന്‍ , സാഹിര്‍ മൊറയൂര്‍, ഗഫൂര്‍ വാവൂര്‍, അസീസ് പഴേരി, ജാഫര്‍, ഹംസ പാറക്കാട് എന്നിവര്‍ സംസാരിച്ചു. 
0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment