എസ് ബി എസ് സ്നേഹ ജാഥ സ്വാഗത സംഘം രൂപീകരിച്ചു.

                മോങ്ങം : എസ് ബി എസ് സ്നേഹ ജാഥ സ്വാഗത സംഘം രൂപീകരിച്ചു. ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സുന്നി ബാല സംഘത്തിന്റെ കീഴില്‍ നടക്കുന്ന സ്നേഹ ജാഥക്കുള്ള സ്വാഗതസംഘത്തിനാണ് രൂപീകരണമായത് . മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ ജനുവരി 26 ന് മോങ്ങം അങ്ങാടിയില്‍ വര്‍ണ്ണാഭമായ പരിപാടിക്കാണ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. സി.കെ.യു മൌലവിയെ ചെയര്‍മാനും മജീദ് സഖാഫിയെ കണ്‍‌വീനറും എം.സി മുഹമ്മദാജി ട്രഷററായുമുള്ള കമ്മിറ്റിക്ക് രൂപം നല്‍കി. സയ്യിദ് ജമാലുല്ലൈലി, പി.എം.കെ ഫൈസി സെക്ടര്‍ ഭാരവാഹികളായ അജ്മല്‍ഹുസൈന്‍ , ഫഹദ് മുസ്ലിയാര്‍ , ശഫീര്‍ അരിമ്പ്ര എന്നിവര്‍ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment