ആലി മുഹമ്മദിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച


    മോങ്ങം: വള്ളുവമ്പ്രത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ഒന്നര കോടിയുടെ വസ്തുക്കളാണ് മോഷണം പോയത്. വള്ളുവമ്പ്രം ഓട്ടാലപുറത്ത് താമസിക്കുന്ന പാലക്കപ്പള്ളിയാളിയില്‍ ആലിമുഹമ്മദിന്റെ വീട്ടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.50 ലക്ഷത്തിന്റെ രത്ന മോതിരങ്ങള്‍, 65 പവന്റെ സ്വര്‍ണാഭരണങ്ങള്‍, 35 ലക്ഷത്തിന്റെ വിദേശ കറന്‍സി എന്നിവയാണ് മോഷ്ടിച്ചത്. 
       പുലര്‍ച്ചെ മൂന്ന് മണിയോടെ വീടീന്റെ അടുക്കളയുടെ ലോക്ക് തകര്‍ത്ത് അകത്ത് കയറിയ മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കാലിലെ പാതസ്വരം ഊരിയെടുക്കുന്നതിനിടെ പെണ്‍കുട്ടികള്‍ അറിഞ്ഞുവെങ്കിലും പേടിച്ച് ശബ്ദിക്കാനയില്ല. പിന്നിട്ട് അവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് വീട്ടുകാരെല്ലം അറിയുകയും ഉടനെ തന്നെ അയല്‍ വീടുകളിലേക്കും മറ്റും വിവരങ്ങള്‍ കൈമാറിയറ്റിനെ തുടര്‍ന്ന് ആളുകള്‍ ഓടി കൂടിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപെട്ടു. മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് 300 മീറ്റര്‍ അകലെ വളമംഗലം റോഡ് ജംഗ്‌ഷനില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. 
   മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ ഞെട്ടിച്ച് വന്‍ കവര്‍ച്ചയാണ് നടന്നെതെന്നതിനാല്‍ വിരലടയാള വിദ്ഗതരും ഡോഗ് സ്ക്വാഡും ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥന്‍‌‌മാരടക്കം വന്‍ പോലീസ് സന്നാഹം അവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം ഊര്‍ജിതപെടുത്തിയിട്ടുണ്ട്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment