ഐ എസ് എം ഈസ്റ്റ് ജില്ലാ സമ്മേളനം സമാപിച്ചു

      മോങ്ങം: മനുഷ്യാവകാശത്തിന്റെ പേരില്‍  യതാര്‍ത്ഥ അജണ്ടകള്‍ മാറ്റിവെച്ച് അധികാരവും പണവും കൈക്കലാക്കുവാന്‍ ശ്രമിക്കുന്ന തീവ്രവാധി ശക്തികളെ തിരിച്ചറിയണമെന്നും യതാര്‍ത്ഥ മതത്തില്‍ നിന്നും  വ്യതി ചലിച്ച് തീവ്രവാതത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ അപകട മാര്‍ഗ്ഗത്തെയാണ് തിരഞ്ഞെടുക്കുന്നതെന്നും   മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസ്ഥാവിച്ചു. മോങ്ങത്ത് “ഇസ്ലാം ശാന്തിയുടെ മതം“ എന്ന പ്രേമേയത്തില്‍ നടന്ന ഐ എസ് എം ഈസ്റ്റ് ജില്ലാ സമ്മേളനം ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായിരുന്നു. 
      സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാല്‍ ഇസ്ലാമിക പ്രബോധനത്തിന് വേഗത നല്‍കുവാന്‍ കഴിയുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍, നൌഷാദ് മണ്ണിശേരി, അറഫാത്ത് വേങ്ങര, പി.പി ഹംസ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. പഠന സെക്‌ഷ്നില്‍ മുജാഹിദ് ബാലുശേരി, ഹാരിസ്‌ബ്‌നുസലീം, കുഞ്ഞീമുഹമ്മദ് മദനി പറപ്പൂര്‍, അഹമ്മദ് അനസ് മൌലവി, അബ്ദുസ്സലാം മോങ്ങം തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ.പി.അബ്ദുല്‍ ഖാദര്‍ മൌലവി ഉല്‍ഘാടനം ചെയ്തു. ശിഹാബ് എടക്കര അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.കെ ബഷീര്‍ എം എല്‍ എ, മമ്മുണ്ണിഹാജി എം എല്‍ എ, പി.കെ അഷ്‌റഫ്, താജുദ്ദീന്‍ സ്വലാഹി, സി.പി സലീം, അനീസ് കായക്കൊടി എന്നിവര്‍ പ്രസംഗിച്ചു. 
    വിവിധ സെഷനുകള്‍ക്ക് കരുവള്ളി മുഹമ്മദ് മൌലവി, എന്‍ ഉസ്മാന്‍ മദനി, പി.എം.എ വഹാബ്, പി.സി മന്‍സൂര്‍, പി.ടി ഇസ്മായീല്‍, കെ.ടി.എം ഷാജഹാന്‍ , എം.സഹീര്‍, ടി.പി.അബ്ദില്‍ റഹീം, ശുഹൈബ് സുല്ലമി, അലി അക്‍ബര്‍ ഒതായി, വി.എം അസൈനാര്‍, അലി അക്‍ബര്‍ ഇരിവേറ്റി, പി.പി നസീഫ്, വി.എന്‍ മുഹമ്മദ് അസ്‌ലം എന്നിവര്‍ നേത്രുത്വം നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment