തങ്ങള്‍ക്കും പി.എം.കെ ഫൈസിക്കും നാളെ ജിദ്ദയില്‍ സ്വീകരണം

    ജിദ്ദ: സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ല്ലാമിക് കോം‌പ്ലക്സ് ചെയര്‍മാന്‍ ജമാലുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍ക്കും സെക്രടറിയും അല്‍ ഇര്‍ഫാദ് മാസികയുടെ ചീഫ് എഡിറ്ററുമായ പി.എം.കെ ഫൈസിക്കും ജിദ്ദയില്‍ സ്വീകരണം നല്‍കുന്നു. ജനുവരി 26 വ്യാഴാഴ്ച്ച (നാളെ) രാത്രി 8 മണിക്ക് ജിദ്ദ സിദ്‌റ പോളി ക്ലിനിക്ക് ഓഡിറ്റോറിയത്തിലാണ് സ്വീകരണം സംഘടിപ്പിക്കുന്നതെന്ന് ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സ് ജിദ്ദാ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അഹ്ദല്‍ തങ്ങളും സെക്രടറി ബി.ചെറിയാപ്പുവും അറിയിച്ചു.   
    സ്വീകരണ പരിപാടിയില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍, അബ്ദുറഹ്‌മാന്‍ മളാഹിരി (ഐ.സി.എഫ്) സുലൈമാന്‍ ഫൈസി, ഹുസൈന്‍ സഖാഫി പൊന്നാട് (ഐ.ഡി.സി)  ശുകൂര്‍ സഖാഫി (മ‌അദിന്‍ ജിദ്ദ കമ്മിറ്റി) സിദ്ധീഖ് ഫൈസി (ഹിക്മിയ്യ ജിദ്ദ കമ്മിറ്റി)  ജിദ്ദ-മ‌അദിന്‍ ഉലൂല്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍  പ്രിന്‍സിപ്പാള്‍ സത്താര്‍ മാസ്റ്റര്‍, അല്‍ മവാരിദ് ഇന്റെര്‍ നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ അബ്ദുള്‍ റഹീം ഫൈസി, കോഴി പറമ്പില്‍ അലവി ഹാജി, അബ്ദു റഹ്‌മാന്‍ അല്‍ മജാല്‍ ( ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി) എന്നിവര്‍ പങ്കെടുക്കും. മൊറയൂര്‍ പൂക്കോട്ടൂര്‍ പുല്‍‌പ്പറ്റ പഞ്ചായത്തിലെ എല്ലാ പ്രവാസി സുഹൃത്തുക്കളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് സയ്യിദ് അഹ്ദല്‍ തങ്ങളും സെക്രടറി ബി.ചെറിയാപ്പുവും അഭ്യര്‍ത്ഥിച്ചു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment