ചികിത്സാ സഹായത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍‌ഗണന മഹല്ല് റിലീഫ് കമ്മിറ്റി

        ജിദ്ദ: ചികിത്സാ സഹായത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ മുണ്‍ഗണന നല്‍കാനും വിവാഹ ധന സഹായം നിര്‍ത്തലാക്കാനും ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി വാര്‍ഷിക    ബോഡി യോഗം തീരുമാനിച്ചു. ശറഫിയ്യ ടേസ്റ്റീ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡീയും കുടുംബ സംഗമവും ഖുര്‍‌ആന്‍ ലേണിങ്ങ് സെന്റര്‍ ഡയരക്ടര്‍ എം.അഹമ്മദ് കുട്ടി മദനി എടവണ്ണ ഉല്‍ഘാടനം ചെയ്തു. പ്രസിഡ്ന്റ് അലവി ഹാജി കോഴിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സൈബര്‍ യുഗത്തില്‍ നമ്മുടെ കുടുംബം എന്ന വിഷയത്തില്‍ പി.ടി.ശരീഫ് മാസ്റ്റര്‍ ക്ലാസെടുത്തു.
    വാര്‍ഷികാവലോകന റിപ്പോര്‍ട്ട് എം.സി.അഷ്‌റഫും വരവ് ചിലവ് കണക്ക് സി.കെ.ആലി കുട്ടിയും അവതരിപ്പിച്ചു. 2011 വര്‍ഷം മാത്രം ഇതര റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി നാല് ലക്ഷത്തി അറുപത്തി ഏഴായിരം (4,67,000) രൂപയും മൊത്തം പ്രവര്‍ത്തന കാലയളവില്‍ നാല്‍‌പത്തിയെട്ട് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് (48,37,500) രൂപയും  മോങ്ങം മഹല്ല് പരിധിയിലായി പാവപെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ചിലവഴിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാകി. മാസാന്ത യോഗ പ്രതികരണങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാകി പ്രസംഗിച്ച സി.ടി.അലവി കുട്ടി പൊതു ചര്‍ച്ച നിയന്ത്രിച്ചു. കബീര്‍ ചേങ്ങോടന്‍ , അസൈന്‍ കുഞ്ഞു, ബി.നാണി, കബീര്‍ കുറുങ്ങാടന്‍ , അല്‍ മജാല്‍ അബ്ദുറഹ്‌മാനാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
   അബീ സമീഹിന്റെ ഖിറാ‍‌അത്തോടെ ആരംഭിച്ച യോഗത്തില്‍ സി.കെ.നാണി സ്വാഗതവും ബി.നാണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന് കുട്ടികളുടെ കലാ പരിപാടിയില്‍ നുഹ്‌മാന്‍ , റിന്‍ഷ, മിന്‍‌ഹ, അന്‍സസ്, മര്‍വാന്‍ , റിനു, റാനിയ, റിഷ, മിന്‍ഷാദ്, അബി, ഹിബ, അഷ്‌റഫ് എം.സി, സി.കെ.അലി, സി.ടി.അലവി കുട്ടി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment