ഉമ്മുല്‍ഖുറക്ക് അഭിമാനം: പത്താം ക്ലാസ്സ് പൊതു പരീക്ഷയില്‍ താഹിറ ഷെറിന് ഒന്നാം റാങ്ക്

      മോങ്ങം : മത വിദ്ധ്യാഭ്യസ രംഗത്ത് അഭിമാനാര്‍ഹനായ നേട്ടവുമായി മോങ്ങത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തി ഉമ്മുല്‍ഖുറയുടെ അഭിമാനം താഹിറ ഷെറിന് ഒന്നാം റാങ്ക്. സമസ്ത കേരള സുന്നി വിദ്ധ്യാഭ്യാസ ബോര്‍ഡ് കേരളത്തിനകത്തിനകത്തും പുറത്തുമുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ മദ്രസകളില്‍ നടത്തിയ പത്താം ക്ലാസ്സ് പൊതു പരീക്ഷയിലാണ് മോങ്ങം ഉമ്മുല്‍ഖുറാ അലിഫ് സെക്കന്ററി മദ്രസയിലെ പി. താഹിറ ഷെറിന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. അദ്ധ്യാപക ദമ്പതികളായ പി. ലത്തീഫ് മാസ്റ്ററുടെയും ഫാത്തിമ ടീച്ചറുടെയും മൂത്ത മകളാണ് താഹിറ ഷെറിന്‍ . ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ട് താഹിറ ഷെറിന്‍ .

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment