കാശ്മീര്‍ വോളി ബോള്‍ ബ്രദേഴ്സ് അരിമ്പ്ര എ ടീം ജേതാക്കളായി

               മോങ്ങം : ആലുങ്ങപ്പൊറ്റ കാശ്മീര്‍ ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാമത് ഏകദിന ഫ്ലഡ് ലൈറ്റ് അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ബ്രദേഴ്സ് അരിമ്പ്ര  എ ടീം ജേതാക്കളായി. ആവേശമുറ്റിയ മത്സരാന്ത്യത്തില്‍ ഫൈനലിലെത്തിയ ബ്രദേഴ്സ് അരിമ്പ്രയുടെത്തന്നെ ബി ടീമിനെ പരാജയപ്പെടുത്തിയാണ് ബ്രദേഴ്സ് എ ടീം ട്രോഫി സ്വന്തമാക്കിയത്. ശനിയാഴ്ച്ച രാത്രി 7 .30 ആരംഭിച്ച മത്സരങ്ങള്‍ രാത്രി 2.30 നാണ് സമാപിച്ചത്. 
    ശക്തരായ പത്തോളം ടീമുകള്‍ മാറ്റുരച്ച അത്യന്തം വാശിയേറിയ മത്സരങ്ങള്‍ നേരില്‍ വീക്ഷിക്കുന്നതിന്ന് വന്‍ ജനാവലിയാണ് ആലുങ്ങപ്പൊറ്റ കാശ്മീര്‍ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയത്. മത്സരത്തിലെ വിജയികള്‍ക്ക് മോങ്ങത്തെ പഴയകാല വോളി ബോള്‍ പ്ലെയറും പൊതു പ്രവര്‍ത്തകനുമായ സലീം മാസ്റ്ററും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം മഠത്തില്‍ സാദിഖലിയും ട്രോഫികള്‍ സമ്മാനിച്ചു. സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായ മത്സരം കാണാന്‍ തുടക്കം മുതല്‍ അര്‍ദ്ധരാത്രി 2.30നു സമാപിക്കുമ്പോഴും വന്‍ ജനാവലി കളികാണാന്‍ ഗ്രൌണ്ടില്‍ ഉണ്ടായിരുന്നു എന്നത് പ്രതേകം എടുത്ത് പറയേണ്ടതാണ്. 

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

മോങ്ങത്തെന്തിനാ വേറൊരു കാശ്മീർ?? വിഘടനവാദം മോങ്ങത്തുകാരും തുടങ്ങിയോ.

മോങ്ങത്തെന്തിനാ വേറൊരു കാശ്മീർ?? വിഘടനവാദം മോങ്ങത്തുകാരും തുടങ്ങിയോ.

ഞങ്ങള്‍ മോങ്ങത്തുകാര്‍ എല്ലാറ്റിനും എന്നും ഒരുപടി മുമ്പിലാണ് സുഹുര്‍ത്തെ ,,,,,,,

Post a Comment