മോങ്ങത്തെ സീനിയര്‍ സിറ്റീസണ്‍സ് സംഘടിക്കുന്നു

           മോങ്ങം : മോങ്ങത്തെ മുതിര്‍ന്ന പൗരന്‍‌മാര്‍ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.  മോങ്ങത്തെ അന്‍പതു വയസ്സിനു മുകളിലുള്ള പുരുഷന്‍‌മാരാണ് സംഘടിക്കുവാന്‍ തീരുമാനിച്ചത്. ഒരു കാലഘട്ടത്തിന്റെ അടയാളങ്ങളായി മോങ്ങത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് ജീവിതത്തിന്റെ വിശ്രമ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന മോങ്ങത്തെ അന്‍പതു വയസ്സ് പിന്നിട്ട മുതിര്‍ന്ന തലമുറയാണ് വീണ്ടുമൊരിക്കല്‍ കൂടി ഒരു വേദിക്കു കീഴില്‍ സംഘടിച്ച് കര്‍മ്മ മണ്ഡലത്തിലേക്ക് തിരിച്ചിറങ്ങുന്നത്. ജാതി-മത-രാഷ്ട്രീയ ഭേതമന്യേ പ്രായം മാത്രം മാനദണ്ഡമാക്കിയാണ് ഈ സംഘടനക്കു രൂപം നല്‍കുന്നത്.
   മോങ്ങത്ത് കലാകായിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ഉദ്ധ്യോഗസ്ഥ സേവന രംഗത്ത്  ദീര്‍ഘകാലം സ്തുധ്യര്‍ഹമായി പ്രവര്‍ത്തിക്കുകയും പിന്നീട് പൊതു രംഗങ്ങളില്‍ നിന്നും ക്രമേണ അപ്രത്യക്ഷമാകുകയും കുടുംബവും വീടുമായി ഒതുങ്ങിക്കൂടുന്ന ഒടേറെ ആളുകള്‍ നമ്മുടെ മോങ്ങത്തുണ്ട്. ഇവരെയെല്ലാം ഒരു വേദിക്കുപിന്നില്‍ കൊണ്ട് വന്ന് അവരുടെ സേവനം വീണ്ടും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു. ഈ മാസം അവസാന വാരത്തില്‍ മോങ്ങത്ത് വിപുലമായൊരു യോഗം ചേര്‍ന്ന് സംഘടനക്ക് അന്തിമ രൂപം നല്‍കാനാണ് തീരുമാനം. 
  വാര്‍ദ്ധക്യ സഹജമായ രോഗങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന നമ്മുടെ നാട്ടിലെ കരണവന്മാരെ ഒരു കുടക്കീഴില്‍ അണി നിരത്തുന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. യവ്വന കാലഘട്ടത്തില്‍ നാടിനുവേണ്ടി കര്‍മ്മ നിരതരാ‍യിരുന്ന പലരും അടുത്ത തലമുറ്ക്ക് വേണ്ടി രംഗത്ത് നിന്ന് മാറി വിശ്രമ ജീവിതത്തിലാണ്. ഇവരുടെ ശാരീരിക മാനസിക ഉല്ലാസത്തോടൊപ്പം നാടിനും വരും തലമുറക്കും ഗുണകരമാം വിധം ഇവരുടെ ഊര്‍ജ്ജം വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment