താലപ്പൊലി മഹോത്സവം സമാപിച്ചു

      മോങ്ങം: തടപറമ്പ് തനമില്‍ മുത്തപ്പന്‍ ഉതിരാളന്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു. താലപ്പൊലിയോടനുബന്ധിച്ച് സിനിമാറ്റിക് ഡാന്‍സ്, അക്രോ ബാറ്റിക് ഡാന്‍സ്, ഹിപ് ഹോപ് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ഫയര്‍ ഡാന്‍സ്, ബല്ലി ഡാന്‍സ്, ഭരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, കരോക്കോ ഗാനമേളയും കൂടാതെ പൊക്കനാളി കുഞ്ഞന്‍ ആന്റ് പാര്‍ട്ടിയുടെ തായമ്പകയും അരങ്ങേറി. താലപ്പൊലി മഹോത്സവത്തിനു സമാപനം കുറിച്ച് കൊണ്ട് വര്‍ണ പ്രദേശത്തെ പ്രകമ്പനം കൊള്ളിച്ച് ശഭളമായ വമ്പിച്ച കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. 
      മോങ്ങത്തിന്റെ പരിസര പ്രദേശമായ തടപറമ്പിലെ താലപ്പൊലി മഹോത്സവം കാണാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വന്‍ ജനാവലിയാണ് എത്തി ചേര്‍ന്നത്. കുളിച്ച് ശുഭ്ര വസ്ത്രങ്ങളും കേരളീയമായ അലങ്കാര വസ്തുക്കളും അണിഞ്ഞ സ്ത്രീകൾ, മുഖ്യമായും ബാലികമാർ, ഓരോ താലത്തിൽ പൂവ്, പൂക്കുല, അരി എന്നിവയോടൊപ്പം ഓരോ ചെറിയ വിളക്കു കത്തിച്ചു കയ്യിലേന്തിക്കൊണ്ട് അണിനിരന്ന് കുരവ, ആർപ്പുവിളി, വാദ്യഘോഷം എന്നിവയോടുകൂടി ക്ഷേത്രത്തെ ചുറ്റിവരുന്ന കാഴ്ച്ച നയന മനോഹരവും വിശ്വാസികളുടെ മനം കുളിക്കുന്ന കാഴ്ച്ചയുമായിരുന്നു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment