ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നത വിദ്യഭ്യാസസത്തിനും സഹായം നല്‍കും: ജിദ്ദ മോങ്ങം കെ.എം.സി.സി

      ജിദ്ദ: ജീവ കാരുണ്യ പ്രവര്‍ത്തനത്തിനും ഉന്നത വിദ്യഭ്യാസ യോഗ്യത നേടുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പഠന സഹായം നല്‍കാനും ശറഫിയ്യയില്‍ ചേര്‍ന്ന  മോങ്ങം യൂനിറ്റ് കെ എം സി സി   യോഗം തീരുമാനിച്ചു. ജിദ്ദയില്‍ പല ഭാഗങ്ങളിലായി ചിതറികിടക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി നാടിനും പ്രസ്ഥാനത്തിനും വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കുന്നതിനു വേണ്ടി ചേര്‍ന്ന കെ എം സി സി  മോങ്ങം യൂനിറ്റ് യോഗം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. യൂനിറ്റ് രൂപീകരിച്ചു കേവലം 20 ദിവസം പിന്നിട്ടപ്പോള്‍ വിളിച്ചു ചേര്‍ത്ത ആദ്യ യോഗത്തില്‍ തന്നെ ഇത്രയും ആളുകള്‍ പങ്കെടുത്തതില്‍ സംഘാടകര്‍ തന്നെ അത്ഭുതപെട്ടു. 
     ശറഫിയ്യ കെ എം സി സി കേന്ദ്ര ഓഫീസില്‍ വെച്ച് നടന്ന യോഗത്തില്‍ മോങ്ങത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. യു.പി.നാസറിന്റെ ഖിറാ‍‌അത്തോടെ ആരംഭിച്ച യോഗത്തില്‍ അല്‍‌ മജാല്‍ അബ്ദുള്‍റഹ്‌മാന്‍  അദ്ധ്യക്ഷതയില്‍ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ആക്ടിംഗ് സെക്രടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സമകാലിക കേരള രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റം നടത്തി കൊണ്ടിരിക്കുന്ന മുസ്ലിംലീഗിന്റെയും പോഷക സംഘടനയായ കെ എം സി സിയുടെയും പങ്കിനെ കുറിച്ചും ജീവ കാരുണ്യമടക്കമുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ധേഹം വിശദീകരിച്ചു. 
     മണിപ്പാല്‍ യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് ലക്ച്ചര്‍ സി.കെ.എ.റഹ്‌മാന്‍ , എം.സി.അഷ്‌റഫ്‌, കെ.ഷാജഹാന്‍ , മൂച്ചിക്കുണ്ടില്‍ മുഹമ്മദ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെ ജാഫര്‍, കോടാലി യാസിര്‍ അറഫാത്ത്, സികെ അബ്ദുള്‍ റഹ്‌മാന്‍ ഹില്‍ടോപ് എന്നിവര്‍ പൊതു ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കെ എം സി സി യുടെ ജീവന്‍ സുരക്ഷ പദ്ധതിയില്‍ ജിദ്ദയിലുള്ള എല്ലാ മോങ്ങത്തെ മുസ്ലിംലീഗ് പ്രവര്‍ത്തകരും അംഗങ്ങളാവണമെന്നും അതിനുള്ള അപേക്ഷ ഫോറം എ.കെ.സൈഫുദ്ധീന്‍ , .കോടാലി അബ്ദുള്ള, സി.കെ.ഫൈസല്‍ എന്നിവരുമായി ബന്ധപെടണമെന്നും ചെയര്‍മാന്‍ ചെങ്ങോടന്‍ കബീര്‍ അറിയിച്ചു. സി.കെ.എ.റഹ്‌മാന്‍ , കെ. ഷാജഹാന്‍ , എം സി അഷ്‌റഫ്‌, വെന്നക്കോടന്‍ നജീബ് എന്നിവരെ ഉള്‍പെടുത്തി കമ്മറ്റി പുന:സംഘടിപ്പിച്ചു. കുറുങ്ങാടന്‍ കബീര്‍ സ്വാഗതവും   മുജീബ് കൈനോട്ട് നന്ദിയും പറഞ്ഞു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment