ചെങ്കല്ല് വില വര്‍ധനവ്: വളമംഗലം സമരം വിജയിച്ചു

           വളമംഗലം: ചെങ്കല്ലിന് അന്യായമായി വില വര്‍ദ്ധിപ്പിച്ച കോറിയുടമകളുടെ നടപടിക്കെതിരെ വളമംഗലം ജനകീയ സമരസിമതി നടത്തി വന്ന സമരം ഒത്ത് തീര്‍പ്പായി. ചെങ്കല്‍ കോറി ഓണര്‍മാരുടെ യൂണിയന്‍ തീരുമാന പ്രകാരം കല്ലൊന്നിന് പറ്റിനെട്ടില്‍ നിന്ന് നിന്ന് ഇരുപത്തി മൂന്ന് രൂപയാക്കി ഉയര്‍ത്തിയതിനെതിരെ മൊറയൂര്‍ പൂക്കോട്ടൂര്‍ പുല്‍‌പറ്റ പഞ്ചായത്തുകളിലെ ഏറ്റവും കൂടുതല്‍ ചെങ്കല്‍ കയറ്റുമറ്റി കേന്ദ്രമായ വളമംഗലത്ത് തുടങ്ങിയ സമരം ആറാം ദിവസ്മാണ് ഒത്ത് തീര്‍പ്പിലെത്തിയത്. കോരി നിലക്കൊള്ളുന്ന കോട്ടമലയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പത്തൊമ്പത് രൂപക്ക് തന്നെ കല്ലുകള്‍ വില്‍ക്കാന്‍ ഉടമകളുമായി ധാരണയായി. ഒറ്റയടിക്ക് 
        അന്യായമായി അഞ്ച് രൂപ കൂട്ടി ഉപഭോക്താക്കളെ പിഴിയുന്ന നടപടിക്കെതിരെ കല്ലെടുക്കാന്‍ വന്ന വാഹനങ്ങള്‍ തടഞ്ഞും ജോലിക്കാരെ കോറിയിലേക്ക് പോകുന്നതിനെ തടസ്സപ്പെടുത്തിയും നടന്ന സമരത്തില്‍ പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മൊയ്ദീന്‍ കുട്ടി ഹാജിയുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്ക് സമര സിമതിയെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ പി.സി.അബ്ദുള്ള, കണ്‍‌വീനര്‍ ടി.കെ.സൈതലവി എന്നിവരും കോറി ഉടമകള്‍ക്ക് വെണ്ടി അബ്ദു പൂക്കോട്ടുരും, കെ.മുഹമ്മദും പങ്കെടുത്തു.    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment