“ലഹരി മുക്ത മോങ്ങം” ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു

    “മോങ്ങം ലഹരി മുക്ത ഗ്രാമം“ എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ  ഫ്ലക്സ് ബോര്‍ഡുകള്‍ മോങ്ങത്തിന്റെ എല്ലാ ഏരിയകളിലും സ്ഥാപിച്ചു. ലഹരി വില്‍പ്പന, കൈവശം വെക്കല്‍, ഉപയോഗം  എന്നിവയില്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങളും അതിനുള്ള ശിക്ഷകളും വിശദീകരിക്കുന്ന ബോര്‍ഡില്‍  ആരെങ്കിലും നിയമം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ എക്സൈസ് ഓഫീസറെയും പോലീസ് സ്റ്റേഷനിലും അറിയിക്കാനുള്ള ഫോണ്‍നമ്പരും ബോര്‍ഡില്‍ കൊടുത്തിട്ടുണ്ട്. 
  കേരള പോലീസ് ആക്റ്റ് 118 എ പ്രകാരം പൊതു സ്ഥലത്ത് മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ മൂന്നു കൊല്ലം തടവും പതിനായിരം രൂപ പിഴയും,  ചാരായം കൈവശം വെക്കുകയോ നിര്‍മിക്കുകയോ വില്‍ക്കുകയോ നിര്‍മാണ സാമഗ്രമികള്‍ കണെത്തുകയോ ചെയ്താല്‍ കേരള അബ്‌കാരി ആക്റ്റ് വിവിധ വകുപ്പുകള്‍ പ്രകാരം ഒരു ലക്ഷം രൂപ പിഴയോട് കൂടിയ പത്ത് വര്‍ഷത്തെ തടവും, പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ മദ്യം ഒപയോഗിച്ചാല്‍ അയ്യായിരം രൂപ പിഴയും രണ്ട് വര്‍ഷം തടവും, കേരള നാര്‍ക്കോട്ടിക്ക് ആക്റ്റ് പ്രകാരം കഞ്ചാവ് കൈവശം വെച്ചാല്‍ ഒരു ലക്ഷം രൂപ പിഴയോടെ പത്ത് വര്‍ഷം കഠിന തടവും, പഞ്ചായത്ത് റഷ്‌ല്യൂഷന്‍ 2011 പ്രകാരം ഹാന്‍സ് പാന്‍‌പരാഗ് പോലുള്ള ലഹരി ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതും പതിനായിരം രൂപ വരെ പിഴ ചുമത്തുന്നതുമാണെന്നും ബോര്‍ഡില്‍ വെക്തമായി മുന്നറിയിപ്പ നല്‍കുന്നു.    
 ലഹരി ഉപയോഗിക്കന്നവരുടെ ഫോട്ടോയും ബോര്‍ഡില്‍ വെക്കണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്  ഹിന്ദിയിലും തമിഴിലും ബോര്‍ഡുകള്‍ വെച്ചാലേ അന്യ ഭാഷക്കാരായ തൊഴിലാളികള്‍ക്ക് മനസ്സിലാകൂ എന്നും അത് മോങ്ങത്തെ അങ്ങാടിയില്‍ തന്നെ സ്ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്    ലഹരി വിരുദ്ധ കൂട്ടായ്മയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

പ്ലാസ്റ്റിക്കും ഒഴിവാക്കൂ !!!!!!കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന "പ്ലാസ്റ്റിക്കും" ഒഴിവാക്കൂ !!!!!!!

Post a Comment