വ്യാപാരി വ്യവസായി ഏകോപന സമിതി യാത്രയയപ്പ് നല്‍കി

     മോങ്ങം: റീട്ടെയില്‍ വിദേശ നിക്ഷേപം അനുവധിച്ച കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പിന്‍‌വലിക്കുക, ദേശീയപാത വികസനം മുപ്പതു മീറ്ററായി നിജപ്പെടുത്തുക, ഭക്ഷ്യ സുരക്ഷാ നിയമത്തിലെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 22 ന് ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന്നു വേണ്ടി മോങ്ങം യൂണിറ്റില്‍ നിന്നും പോകുന്ന യൂണിറ്റ് പ്രസിഡന്റ് ഫസ്‌ലുല്‍ഹഖ് എന്ന നാണി, ജനറല്‍ സെക്രട്ടറി എം.സി ഇബ്രാഹിം ഹാജി, സെക്രട്ടറി പാറമ്മല്‍ ശക്കിര്‍,  ചെറി.കെ.സോളാര്‍, ട്രഷറര്‍  ചുണ്ടക്കാടന്‍ കുഞ്ഞാന്‍ എന്നിവര്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി മോങ്ങം യൂണിറ്റ് യാത്രയയപ്പ് നല്‍കി.  ഫസ്‌ലുല്‍ഹഖ് എന്ന നാണി അദ്ധ്യക്ഷനായ യോഗത്തില്‍ കേരള വ്യാപരി വ്യവസായി ഏകോപന സമിതി മലപ്പുറം മണ്ഡലം ട്രഷറര്‍ ചെമ്പന്‍ അലവിക്കുട്ടി, അയ്യപ്പന്‍ കുട്ടി ,  ചെറി.കെ. സോളാര്‍, യൂസുഫ് ലിബാസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എം.സി  സ്വാഗതവും ശാക്കിര്‍ പാറമ്മല്‍ നന്ദിയും പറഞ്ഞു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

what is this ? !!!!!!!!!!!!!!!!!!!!!

Post a Comment