പോളിയോ തുള്ളി മരുന്ന് നല്‍കി

        മോങ്ങം: 2012ലെ ദേശീയ പോളിയോ നിര്‍മാര്‍ജന തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി  മോങ്ങത്തിന്റെ പലഭാഗങ്ങളിലായി അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളീ മരുന്ന് നല്‍കി. പഞ്ചായത്തിന്റെ സഹകരണത്തോടെ ബൂത്ത് തല കമ്മിറ്റി രൂപീകരിച്ചുമാണ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തിയത്. മോങ്ങത്തെ വാര്‍ഡ് തലങ്ങളിലെ അംഗന്‍വാടികളില്‍ രാവിലെ എട്ട് മണി മുതല്‍ തന്നെ തുള്ളി മരുന്ന് നല്‍കുന്നതിന് മാതാക്കള്‍ തങ്ങളുടെ കുട്ടികളുമായി എത്തിയിരുന്നു. 
    യാത്ര വേളകളില്‍ തുള്ളി മരുന്ന് നല്‍കുന്നതിനായി തെയ്യാറാക്കിയ സഞ്ചരിക്കുന്ന ബൂത്തില്‍  മോങ്ങത്ത് നിന്നും പുറപ്പെടുന്ന ബസ്സിലെ കുട്ടികള്‍ക്കും മോങ്ങത്ത് ബസ്സ് കാത്തു നില്‍ക്കുന്ന യാത്രികരുടെ കുരുന്നുകള്‍ക്കും പോളിയോ തുള്ളി മരുന്ന് നല്‍കി. ചില സ്ഥലങ്ങളില്‍ തുള്ളി മരുന്ന് നല്‍കുവന്‍ വരുന്നവര്‍ക്ക്  ചില സമ്മാന പദ്ധതികളും ഒരുക്കിയിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment