മോങ്ങത്ത് വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണ്ണം

        മോങ്ങം : ചില്ലറ വ്യാപാര മേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവധിക്കുവാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അഭിമുഖ്യത്തില്‍ ഇന്നലെ നടന്ന കടയടപ്പ് ഹര്‍ത്താല്‍ മോങ്ങത്ത് പൂര്‍ണ്ണം. രവിലെത്തന്നെ മോങ്ങം വിജനമായിരുന്നു. കടയടപ്പ് ജന ജീവിതത്തെയും     ഓട്ടോറിക്ഷകളെയും പാലക്കാട്  തൃപനച്ചി, കാവനൂര്‍, ഒളമതില്‍, ഭാഗങ്ങളിലൂടെ ട്രിപ്പെടുക്കുന്ന ബസ്സുകളെയും  സാരമായി  ബാധിച്ചു. ഗവണ്മെന്റിന്റെ ഈ തീരുമാനത്തിനെതിരെയുള്ള പാര്‍ലമെന്റ് മാര്‍ച്ചില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മോങ്ങം യൂണിറ്റിലെ പ്രമുഖര്‍ പങ്കെടുക്കും.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment