എം എസ് എഫ് സൗജന്യ ട്യൂഷന്‍ തുടങ്ങി

         മോങ്ങം : പ്ലസ് വണ്‍ പ്ലസ് ടു വിദ്ധ്യാര്‍ത്ഥികള്‍ക്കായി മോങ്ങം ടൌണ്‍ എം എസ് എഫ് കമ്മിറ്റിയുടെ കീഴില്‍ സൌജന്യ  ട്യൂഷന്‍ ആരംഭിച്ചു. കുട്ടികള്‍ക്ക് പരീക്ഷാ വിജയത്തിനാവശ്യമായ വിവിധ വിഷയങ്ങളില്‍ ടൂഷന്‍ നല്‍കുന്നു. മോങ്ങം ലീഗ് ഓഫീസില്‍ വെച്ച് നടത്തുന്ന ക്ലാസിന് മോങ്ങത്തും പരിസര പ്രദേശങ്ങളിലുമുള്ള  ധാരാളം വിദ്ധ്യാര്‍ത്ഥികള്‍ പങ്കെടുത്തു വരുന്ന തായി സംഘാടകര്‍ അറിയിച്ചു. പരീക്ഷ അടുത്ത് വരുന്നതു കാരണം പേടിക്കുന്നവര്‍ക്കും പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്ന വിദ്ധ്യാര്‍ത്ഥികള്‍ക്കും ഈ ടൂഷന്‍ ക്ലാസ് ഒരു മുതല്‍ കൂട്ടാണ്. സിദ്ധീഖ് ഒഴുകൂര്‍ അക്കൌണ്ടന്‍സ് ക്ലാസെടുത്ത് കൊണ്ട് സൌജന്യ ടൂഷന്‍ ക്ലാസ്സിന് തുടക്കം കുറിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment