ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി പ്രതിനിധി സംഘം അബ്‌ഹ മേഖല സന്ദര്‍ശിക്കുന്നു

        ജിദ്ദ: പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌‌മാന്‍ ഹാജിയുടെ നേതൃത്വത്തില്‍ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ പ്രതിനിധി സംഘം അബ്‌ഹ മേഖല സന്ദര്‍ശിക്കുന്നു. ജിദ്ദയില്‍ നിന്ന് അകലെ ജോലിചെയ്യുന്ന മോങ്ങത്തുകാരെ സൌഹൃദ സന്ദര്‍ശനം നടത്തുന്നതോടൊപ്പം മഹല്ല് റിലീഫ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നതും പുതിയ അംഗങ്ങളെ കണ്ടെത്തുന്നതും സന്ദര്‍ശന ലക്ഷ്യമാണെന്ന് അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജി പറഞ്ഞു. ഫെബ്രുവരി 29 ബുധനാഴ്ച്ച പുറപെടുന്ന സംഘം ജീസാന്‍ , ബിര്‍ക്ക്, ബാരിക്ക്, മഹായില്‍, മജാരിദ, അല്‍ ബഹ, അബ്‌ഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം ജിദ്ദയിലേക്ക് മടങ്ങും. 
     സെക്രടറി അല്‍ മജാല്‍ അബ്ദുറഹ്‌മാന്‍ ഹാജിയെ കൂടാതെ ജോയിന്റ് സെക്രടറി സി.ടി.അലവി കുട്ടി, ഉപദേശക സമിതി അംഗം കെ.ഹുസൈന്‍ കുഞ്ഞു, മീഡിയാ കോഡിനേറ്റര്‍ കെ.ഷാജഹാന്‍ , എക്സിക്യൂട്ടീവ് അംഗം സി.കെ.ഫൈസല്‍ എന്നിവര്‍ പ്രതിനിധി സംഘത്തില്‍  ഉണ്ടാകുമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സന്ദര്‍ശന സംഘവുമായി ബന്ധപെടാന്‍ ആഗ്രഹിക്കുന്നവര്‍ 0502676495, 0507654725 എന്നീ നമ്പരുകളില്‍ വിളിക്കേണ്ടതാണെന്ന് സെക്രടറി അഭ്യര്‍ത്ഥിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment