സി ഐ ഇ ആറിന്റെ പ്രവര്‍ത്തനം ശ്ലാഘനീയം: മന്ത്രി അനില്‍ കുമാര്‍

        മോങ്ങം : മദ്രസ വിദ്ധ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് സി ഐ ഇ ആറിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. കേരള നദുവത്തുല്‍ മുജാഹിദീന്‍ (മടവൂര്‍ വിഭാഗം) സംസ്ഥാന സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൌണ്‍സിലിങ്ങ് ഫോര്‍ ഇസ്ലാമിക്ക് എജുക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ കീഴിലുള്ള മദ്രസകളുടെ സംസ്ഥാന വിക്ഞാനോത്സവം മോങ്ങത്ത് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കുന്ന മദ്രസ നവീകരണ പദ്ധതി സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും മദ്രസ വിദ്ധ്യാര്‍ത്ഥികള്‍ക്ക് മത പഠനത്തോടൊപ്പം ഭൌതിക വിദ്ധ്യാഭ്യാസം കൂടി ലഭിക്കുന്നത് ഏറെ പുരോഗതിയുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 
    മോങ്ങം എ.എം.യു.പി സ്കൂളില്‍ വെച്ച് നടന്ന പരിപാടി  സി ഐ ഇ ആര്‍ കണ്‍‌വീനര്‍ കെ.അബൂബക്കര്‍ മൌലവി അദ്ധ്യക്ഷത വഹിച്ചു. ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മൊറയൂര്‍, പഞ്ചായത്ത് മെമ്പര്‍ സി.കെ മുഹമ്മദ്, നജ്‌വത്തുല്‍ മുജാഹിദീന്‍ ജില്ലാ സെക്രട്ടറി പി. ഹംസ സുല്ലമി, എം ജി എം സെക്രട്ടറി സെഫിയ്യ ടീച്ചര്‍ , എം എസ് എം യൂണിറ്റ് സെക്രട്ടറി റിയാസ്, മുഹമ്മദലി ഹാജി, മുന്‍ മലപ്പുറം ഡി.ഡി സി.അബ്ദുല്‍ ഹമീദ്, സി.മുഹമ്മദ് മദനി എന്നിവര്‍ സംസാരിച്ചു. പി ഹംസ മൌലവി സ്വാഗതവും കെ.കെ അഹമ്മദ് കോയ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment